കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൃത്യത്തിന് ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് വിളിച്ച് ആഘോഷിച്ചു'; ആരോപണവുമായി സത്യന്‍

Google Oneindia Malayalam News

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആവർത്തിക്കുകയാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബംങ്ങള്‍. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ഇരു കുടുംബങ്ങളും.

കൊലപാതകം വ്യക്തി വൈര്യാഗത്തിന്‍റെ ഭാഗമായി മാത്രം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട്. ഇവരടക്കമുള്ള മുഴുവന്‍ പ്രതികളേയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷ​ണം ആവശ്യമാണെന്നാണ് ശരത്ലാലിന്‍റെ അച്ഛന്‍ വ്യക്തമാക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന ഗുരുതരമായ ആരോപണവും സത്യ നാരയണന്‍ ഉന്നയിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് ഗുരുതരമായ ചില ആരോപണങ്ങള്‍ പ്രതികള്‍ക്കും സിപിഎമ്മുനും നേരെ കൊല്ലപ്പെട്ട ശരത്തിന്‍റെ അച്ഛന്‍ സത്യ നാരായണന്‍ ഉന്നയിച്ചത്.

ആസൂത്രണത്തിന് ശേഷം

ആസൂത്രണത്തിന് ശേഷം

ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞത്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണണം. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കൊടുത്തതെന്നും സത്യന്‍ ആരോപിക്കുന്നു.

രണ്ട് ബാച്ചായി പ്രതികള്‍

രണ്ട് ബാച്ചായി പ്രതികള്‍

കൊലനടത്താനായി എത്തിയ വണ്ടികള്‍ ശാസ്ത ഗംഗാധരന്‍റെ സ്ഥലത്ത് കൂടിയുള്ള സ്വകാര്യ റോഡിലൂടെയാണ് എത്തിയത്. രണ്ട് ബാച്ചായി കൊലയാളികളെ സ്ഥാനത്ത് നിര്‍ത്തിയത് ഗംഗാധരന്‍റെ മകനാണ്. ഒരു ഭാഗത്ത് നിന്ന് ഓടിയാല്‍ മറു വശത്ത് നിന്ന് പിടിക്കാനായിരുന്നു ഇത്.

പടക്കം പൊട്ടിച്ചു

പടക്കം പൊട്ടിച്ചു

കൊലപാതകം നടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെ മടങ്ങിയ സംഘം കാഞ്ഞിരോട്ടുള്ള വീട്ടില്‍ എത്തിയാണ് വസ്ത്രം മാറിയത്. ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിക്കുകയും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തുവെന്ന് സത്യ നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറയുന്നു.

സിബിഐ അന്വേഷണം വേണം

സിബിഐ അന്വേഷണം വേണം

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ശരത് ലാലിന്‍റെ അച്ഛന്‍ ആവര്‍ത്തിക്കുന്നു. പീതാംബരനും ഏതാനും ആളുകളും ചേര്‍ന്ന് നടത്തിയ കൊലപാതകമല്ല ഇത്. പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് കൃത്യം നടത്തിയത്. ഇത് അന്വേഷിച്ചു കണ്ടെത്തണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം.

മുന്‍എം​എല്‍എ

മുന്‍എം​എല്‍എ

സിപിഎം നേതാവും മുന്‍എം​എല്‍എയുമായ കുഞ്ഞിരാമനാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ട സജി ജോര്‍ജ്ജിന്‍റെ അറസ്റ്റ് വൈകിപ്പിച്ചത്. സിപിഎം കേന്ദ്രത്തില്‍ വച്ച് ഒരു ജീപ്പ് പിടിക്കപ്പെട്ടു. എന്നാല്‍ മുന്‍ കുഞ്ഞിരാന്‍റെ ഇടപെടല്‍ മൂലം വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തില്ല. പിറ്റേ ദിവസമാണ് സജി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

കൊല്ലപ്പെട്ട രണ്ടു പേരും നല്ല സംഘാടകര്‍ ആയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശരത് ലാലും കൃപേഷും നാട്ടില്‍ സംഘടിപ്പിച്ച ജാഥയാണ് പീതാംബരന്‍റെ വൈരാഗ്യത്തിന് പിന്നില്‍. ജാഥയില്‍ പങ്കെടുത്ത രണ്ടു പേരെ പീതാംബരന്‍ സിപിഎമ്മുകാരെ വച്ചു തല്ലി.

സിപിഎമ്മുകാരെ ഭയന്ന്

സിപിഎമ്മുകാരെ ഭയന്ന്

ഇത് ചോദ്യം ചെയ്യാന്‍ ശരത് ലാല്‍ പോയത് പ്രശ്നങ്ങള്‍ക്ക് കാരണമായി. കലാകാരനായിരുന്നു ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. നേരത്തെ തന്നെ സിപിഎമ്മുകാര്‍ അവനെ നോട്ടമിട്ടിരുന്നു. സിപിഎമ്മുകാരെ ഭയന്നാണ് മംഗാലപുരത്ത് പഠിച്ചിരുന്ന മകനെ പോണ്ടിച്ചേരിക്ക് മാറ്റിയതെന്നും സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ സന്ദര്‍ശനം നടത്തി

വീട്ടില്‍ സന്ദര്‍ശനം നടത്തി

അതേസമയം കേസിലെ പ്രധാനപ്രതി പീതാംബരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമാന്‍ സമ്മതിച്ചു. കേസിലെ പ്രതിയായ പീതാംബരനെ സംരക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ ശ്രമിച്ചിട്ടില്ല.

പീതാംബരനാണ് പ്രതി

പീതാംബരനാണ് പ്രതി

പീതാംബരനാണ് പ്രതി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കില്ല. സംഭവത്തിന് ശേഷം പല തവണ പീതാംബരന്‍റെ കുടുംബം കോണ്‍ഗ്രസുകാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മാനസികമായി തളര്‍ന്നു നില്‍ക്കുന്ന അവരെ ആശ്വസിപ്പിക്കാനാണ് താന്‍ അവരുടെ വീട്ടില്‍ പോയതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരെ ആരോപണം

പാര്‍ട്ടിക്കെതിരെ ആരോപണം

നേരത്തെ പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുമായി പിതാംബരന്‍റെ കുടംബം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജു ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

മറ്റാര്‍ക്കോ വേണ്ടി

മറ്റാര്‍ക്കോ വേണ്ടി

പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല, മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലുപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ അമ്മയും അവകാശപ്പെട്ടു. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്‍റെ കൈ ഒടിഞ്ഞിരുന്നു.

പാര്‍ട്ടി ഇപ്പോള്‍ സഹായിക്കുന്നില്ല

പാര്‍ട്ടി ഇപ്പോള്‍ സഹായിക്കുന്നില്ല

കഴിഞ്ഞദിവസം പീതാംബരന്‍റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പോലും ആരും സഹായിക്കാന്‍ വന്നില്ല. പാര്‍ട്ടിക്കു വേണ്ടി നിന്നിട്ട് പാര്‍ട്ടി ഇപ്പോള്‍ സഹായിക്കുന്നില്ലെന്നും പീതാംബരന്‍റെ ഭാര്യ പറഞ്ഞു.

 പണം നല്‍കിയില്ല

പണം നല്‍കിയില്ല

ഇതിന് പിന്നാലെ മുൻ എംഎൽഎ പീതാംബരന്‍റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് പീതാംബരന്‍റെ നടപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടികെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ പീതാംബരന്‍റെ കുടുംബം പിന്നീട് ആവര്‍ത്തിച്ചതുമില്ല. എന്നാല്‍ കുടംബത്തിന് പണം നല്‍കിയെന്ന ആരോപണം കെ വി കുഞ്ഞിരാമന്‍ നിഷേധിച്ചു.

English summary
accuses celebrated by burning crackers- sharath's father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X