തൃത്താലയിലെ 'പ്രധാനമന്ത്രി' ... ബല്‍റാമിന് സുരേന്ദ്രന്റെ മറുപടി!!!
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റും അതിന് ബല്‍റാം നല്കിയ മറുപടിയും ആയിരുന്നു ഇതുവരെ ചര്‍ച്ചാ വിഷയം. ബല്‍റാമിന്റെ മറുപടി സുരേന്ദ്രന്റെ പോസ്റ്റിനെ വെല്ലുന്നതായിരുന്നു എന്നാണ് ഫേസ്ബുക്ക് ഭാഷ്യം.
എന്തുകൊണ്ട് സുരേന്ദ്രന് ബല്‍റാമിന് മറുപടി കൊടുത്തില്ലെന്നായിരുന്നു ഏവരുടേയും ചോദ്യം. എന്നാല്‍ സുരേന്ദ്രന് നിശബ്ദനല്ല കെട്ടോ... നല്ല കിടിലന്‍ മറുപടിയാണ് നല്കിയിരിയ്ക്കുന്നത്. സുരുഷു എന്ന് വിളിച്ച ബല്‍റാമിനെ സുരേന്ദ്രന് തിരിച്ച് വിളിച്ചത് എന്തെന്നല്ലേ...?

തൃത്താലയിലെ പ്രധാനമന്ത്രി
കേരളം ആരാധിയ്ക്കുന്ന നന്മയുടെ പ്രതീകമായ രാജേട്ടനെ പോലും പരിഹസിയ്ക്കുന്ന തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയില്‍ പ്രതികരിയ്ക്കാന്‍ തന്റെ സംസ്കാരം അനുവദിയ്ക്കുന്നില്ലെന്നാണ് സുരേന്ദ്രന് പറയുന്നത്.

കൈരേഖ
കൈരേഖ സുരേന്ദ്രന് എന്നാണ് കെ സുരേന്ദ്രനെ ബല്‍റാം പരിഹസിച്ചത്. കൈരേഖയും ഡിഎന്‍എയും ഒക്കെ ചില ഉറപ്പിന്റെ അടയാളങ്ങളാണ്. അത് മാറ്റാന്‍ ആവുന്നതല്ലെന്നാണ് മറുപടി.

ബേബി ഫുഡ് കുട്ടന്മാര്
ബാങ്കോക്കില്‍ ധ്യാനമിരുന്ന് ഊര്‍ജ്ജം സംഭരിച്ച യുവരാജാവിന്റെ ബേബി ഫുഡ് കുട്ടന്മാര്ക്ക് നാട്ടില്‍ നടക്കുന്നതൊന്നും മനസ്സിലാവില്ലെങ്കില്‍ ആര് വിചാരിച്ചാലും മനസ്സിലാക്കിത്തരാനും ആവില്ലെന്നതാണ് അടുത്ത മറുപടി.

നാല് മുഴം നാവ് എവിടെ
അമ്മയും മകനും അളിയനും കൂടി രാജ്യം കൊള്ളയടിയ്ക്കുമ്പോള് ഈ നാല് മുഴം നീളമുള്ള നാവൊന്നും കണ്ടില്ലല്ലോ എന്നാണ് ചോദ്യം.

ഒരു വര്‍ഷത്തെ കണക്ക്
അമ്പത് വര്‍ഷം നാട് രാജ്യം ഭരിയ്ക്കാന്‍ അവസരം കിട്ടിയവര്‍ ഒരു കൊല്ലത്തെ കണക്ക് ചോദിച്ച് വരുമ്പോള്‍ സുരേന്ദ്രന് ചിരിയാണ് വരുന്നത്.

വോട്ട് കൂടിയോ
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസിന് എവിടെയെങ്കിലും വോട്ട് കൂടിയോ എന്നാണ് അടുത്ത ചോദ്യം. അരുവിക്കരയില്‍ 10 ശതമാനം വോട്ട് കുറഞ്ഞില്ലേ എന്നും ചോദിയ്ക്കുന്നു.

ദില്ലിയിലേയും ത്രിപുരയിലേയും കണക്ക്
ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലും ത്രിപുര തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ദയനീയ പരാജയവും സുരേന്ദ്രന് ബല്‍റാമിനെ ഓര്‍മിപ്പിയ്ക്കുന്നു.

എട്ട് പാര്‍ട്ടികളുടെ ജയം
എട്ട് പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിച്ചിട്ടല്ലേ തൃത്താലയില്‍ ബല്‍റാം ജയിച്ചത് എന്നാണ് അടുത്ത ചോദ്യം. പക്ഷേ അഞ്ഞൂറ് വോട്ടിന്റെ കണക്ക് സുരേന്ദ്രന് മറന്നുവെന്ന് തോന്നുന്നു.

വോട്ട് മറിച്ച് തോല്പിച്ചത്
താന്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ 47,000 വോട്ട് കിട്ടി. നാലായിരം വോട്ടിനാണ് തോറ്റത്. അതും സിപിഎം 1000 വോട്ട് മറിച്ചിട്ടാണെന്നും സുരേന്ദ്രന് പറയുന്നു.
|
സുരേന്ദ്രന്റെ പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications