Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിന്റേത് അൽപ്പത്തരം; നവകേരള സദസിന്റെ നേട്ടം നിയമവാഴ്ച തകർത്തത് മാത്രം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനജീവിതം ദുസഹമായിരിക്കുന്ന കാലത്ത് നടത്തിയ നവകേരള സദസ് കൊണ്ടുള്ള ഏക നേട്ടം നിയമവാഴ്ച തകർത്തതാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ജനവഞ്ചനയും ഫാസിസവും അൽപ്പത്തരവും ചർച്ചയാവുന്ന സാഹചര്യമാണുള്ളതെനന്നും സുരേന്ദ്രൻ വിമർശിച്ചു.

സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിനോ സാമ്പത്തിക പ്രതിസന്ധിക്കോ മറുപടി പറയാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സാധിക്കുന്നില്ല. നവകേരള സദസിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് പരാതികളിൽ ഏതെങ്കിലും ഒരെണ്ണം പരിഹരിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സി പി എം പ്രവർത്തകർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് പരാതി നൽകാൻ പോലും സാധിച്ചില്ലെന്നത് ജനങ്ങളിൽ നിന്നും ഈ സർക്കാർ എത്ര അകലത്തിലാണെന്ന് തെളിയിക്കുന്നു. ഡി വൈ എഫ് ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിക്കുകയും പൊതുജനങ്ങളെ ഭയപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കുക കൂടി ചെയ്തതോടെ കേരളത്തിലെ ജനാധിപത്യത്തിന്റെ തകർച്ച പൂർണ്ണമായി. ഗവർണർ പോലും അക്രമിക്കപ്പെടുന്ന നാടായി പിണറായി കേരളത്തെ മാറ്റി.

surendran2-

ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമം നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന ചിന്തയാണുള്ളത്. അതുകൊണ്ടാണ് തനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ തല്ലിതകർക്കാൻ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളുടെ വാർത്ത പുറത്തറിയാതിരിക്കാനാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. എന്നാൽ പിണറായിയുടെ ഫാസിസിറ്റ് ഭരണത്തിനെതിരെ ബി ജെ പി പോരാട്ടം ശക്തമാക്കുക തന്നെ ചെയ്യും. കേരളത്തിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ദേശീയ ജനാധിപത്യ സഖ്യവും ബി ജെ പിയും പ്രതിജ്ഞാബദ്ധമാണ്', സുരേന്ദ്രൻ പറഞ്ഞു.

‌അതേസമയം ഇന്ന് നവകേരള സദസിനിടെ ബി ജെ പിക്കും പ്രതിപക്ഷത്തിനുമെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. 'ബി ജെ പിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. അത് ജനങ്ങൾക്ക് മുന്നിൽ പറയണം. പക്ഷെ ബി ജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വിഡി സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+