ലോക്സഭയിലേക്ക് കോട്ടയത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി? അച്ചു ഉമ്മന്‍ നിലപാട് വ്യക്തമാക്കുന്നു
കോട്ടയം: സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടി അനുഭവിച്ച വേദനകള്‍ ഒരു മകള്‍ എന്ന നിലയില്‍ തനിക്കും ഒരുപാട് നിരാശകള്‍ നല്‍കിയിരുന്നുവെന്ന് അച്ചു ഉമ്മന്‍. രാഷ്ട്രീയം മനസ്സുകൊണ്ട് വെറുത്ത് പോയ ഒരു സമയമായിരുന്നു അതെന്നും മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ പറയുന്നു. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
രാഷ്ട്രീയ എതിരാളികളുടെ ആശയങ്ങളെ വിമർശിക്കാം, രാഷ്ട്രീയത്തെ എതിർക്കാം. ഇവിടെ അതാണോ നടന്നത്? ഇത്തരം തരംതാണ സംസ്കാരത്തിലേക്ക് രാഷ്ട്രീയത്തെ കൊണ്ടുവരുന്നത് നാടിനോ നാട്ടുകാർക്കോ ഒന്നും നല്ലതല്ല. ഒടുവിൽ സോളർ കേസ് വെറും വേട്ടയാടൽ ആയിരുന്നെന്നു ജനം തിരിച്ചറിഞ്ഞു. സിബിഐ റിപ്പോർട്ട് എട്ടു മാസം മുൻപു കയ്യിൽ കിട്ടിയിട്ടും അതു പുറത്തുവിടാതിരുന്നത് അപ്പയുടെ മനസ്സിൻ്റെ വലുപ്പമാണു കാണിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

ഉപദ്രവിക്കാൻ ശ്രമിച്ചവർക്കു പോലും താൻ കാരണം ഒരു കുഴപ്പവും ഉണ്ടാകരുതെന്ന് അദ്ദേഹത്തിൻ്റെ മനസ്സിലു ണ്ടായിരുന്നു.സഹപ്രവർത്തകർക്ക് ഊർജം പകർന്നു കൊടുത്ത് എല്ലാ കാര്യങ്ങളും ഉള്ളിലൊതുക്കുന്ന ആളായിരുന്നു അപ്പ. വീട്ടിനുള്ളിലും ഒരു വിഷമവും പങ്കുവച്ചില്ല. ചിരിച്ചാണ് ഇരിക്കുന്നതെ ങ്കിലും ഉള്ളു നീറുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ ഒരുപാടു ബാധിച്ചെന്നും തോന്നിയിട്ടുണ്ട്. പറയാതെ വച്ച ധാരാളം കാര്യങ്ങളുണ്ടാകും. അത് ഉമ്മൻചാണ്ടിയുടെ നന്മയാണെന്നു ലോകം തിരിച്ചറിഞ്ഞു.
സിബിഐ റിപ്പോർട്ട് എന്നെ ഒരു രീതിയിലും ഞെട്ടിച്ചിച്ചിരുന്നില്ല. ഉമ്മൻചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്ന് എനിക്കു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. എനിക്കു മാത്രമല്ല, അപ്പയെ അറിയുന്ന എല്ലാവർക്കും അതങ്ങനെയായിരുന്നു. പക്ഷേ, എന്നെ ഞെട്ടിച്ചതു മുൻമന്ത്രിയും സി പി ഐ നേതാവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലാണ്. ഇന്ത്യയിലെ ഏതു വ്യക്തിയുടെയും നീതികിട്ടാനുള്ള അവസാന അത്താണിയാണ് ജുഡീഷ്യൽ സിസ്‌റ്റം. അതിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ വെളിപ്പെടുത്തലായിരുന്നു അദ്ദേഹം നടത്തിയത്. അതിൽ സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യമെന്നും അച്ചു ഉമ്മന്‍ പറയുന്നു.
അടുത്ത പാർലമെൻ്റ് ഇലക്‌ഷനിൽ മത്സരിക്കുമെന്നും കോട്ടയമോ പത്തനംതിട്ടയോ ആകും മണ്ഡലമെന്ന പ്രചരണങ്ങള്‍ക്കും അഭിമുഖത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി നല്‍കുന്നു. ഞാൻ രാഷ്ട്രീയത്തിലേക്കില്ല. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. നെപ്പോട്ടിസം ആയതു കൊണ്ടാണോ വരാൻ മടിക്കുന്നതെന്നു പലരും ചോദിക്കുന്നുണ്ട്. അപ്പ ജീവിച്ചിരിക്കുമ്പോൾ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാൻ നോക്കുമ്പോഴല്ലേ അതു നെപ്പോട്ടിസം ആകുന്നത്. ഇത് അങ്ങനെയല്ല.കുടുംബത്തിൽ നിന്ന് ഒരാൾ മതി രാഷ്ട്രീയത്തിലെന്നത് അപ്പയുടെ തീരുമാനമായിരുന്നു. ആ കാഴ്‌ചപ്പാട് ഞാനും അംഗീകരിക്കുന്നുവെന്നും അച്ചു വ്യക്തമാക്കുന്നു.
സൈബർ അറ്റാക്കുകളിലൂടെ ഇല്ലാതാകുന്നതു രാഷ്ട്രീയ ത്തിന്റെ മാന്യതയാണ്. രാഷ്ട്രീയമോ സിനിമയോ ബിസി നസോ ഏതു മേഖലയിലും സ്ത്രീകൾക്കെതിരെയാണ് ഇത്തരത്തില്‍ രൂക്ഷമായ ആക്രമണം നടക്കുന്നത്. ഇതിനെതിരെ മിണ്ടാതിരുന്നിട്ട് കാര്യമില്ല. കേസ് നല്‍കിയില്ലെങ്കില്‍ കൂടുതൽ ആക്രമിക്കാനു ള്ളഊർജം എതിരാളികൾക്കു നൽകുകയേയുള്ളൂ. സോഷ്യൽമീഡിയയിൽ സജീവമായിട്ട് ഒരു വർഷവും ഒൻപതു മാസവും കഴിഞ്ഞിരുന്നു അതുവരെ ഉണ്ടാകാത്ത പ്രശ്നം എങ്ങനെയാണു പെട്ടെന്നുണ്ടാകുന്നതെന്നും അച്ചു ഉമ്മന്‍ ചോദിക്കുന്നു.
എന്റെ ജോലിയെക്കുറിച്ച് അവർക്കുള്ള അറിവില്ലായ്‌മ മൂലമാണെന്നു കരുതി ഒരു ഫെയ്‌സ്‌ബുക് പോസ്‌റ്റ് ഇട്ടു. പക്ഷേ, പിന്നീടാണ് ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്. ചിലർ എന്നോട് അക്കൗണ്ട് ലോക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ലോക്ക് ചെയ്‌ത് പേടിച്ചിരിക്കാനും ഞാനും തയാറായില്ല. ഫേക്ക് അക്കൗണ്ടുകളിൽ നിന്നു തുടങ്ങിയ ആക്രമണം പിന്നീടു യഥാർഥ പ്രൊഫൈലുകളിൽ നിന്നും വന്നു തുടങ്ങി. ഉത്തരവാദിത്തപ്പെട്ട പദവികളിലിരിക്കുന്നവർ ആണെന്നു മനസ്സിലാക്കിയതോടെ കണ്ണടച്ചു വിടേണ്ടതല്ലെന്നു തി രിച്ചറിഞ്ഞു. അങ്ങനെയാണു കേസു കൊടുത്തതെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ചു കൂട്ടിച്ചേർക്കുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications