അച്ചുദേവ് മരിച്ചിട്ടില്ല!! ശവപ്പെട്ടിയില്‍ മൃതദേഹം ഇല്ലായിരുന്നു!! അന്വേഷിക്കണമന്ന്...
പ്രധാനമന്ത്രി, രാഷ്ട്രപതി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് പരാതി നല്കി
തിരുവനന്തപുരം: സുഖോയ് വിമാനം തകര്‍ന്നു മരിച്ച മലയാളിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് അച്ഛന് വി പി സഹദേവന്. അച്ചുദേവിന്റെ പേരില്‍ വീട്ടിലെത്തിച്ച ശവപ്പെട്ടിയില്‍ മൃതദേഹം ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്ര ഏജന്‍സി ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സഹദേവന് ആവശ്യപ്പെട്ടു. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും പരാതിയും നല്‍കിയിട്ടുണ്ട് . എ സമ്പത്ത് എംപി വഴിയാണ് അച്ചുദേവിന്റെ കുടുംബം പരാതി നല്‍കിയത്. മൃതശരീരം ലഭിക്കുന്നതു വരെ മകന് ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നു സഹദേവന് പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ അച്ചുദേവ് സഞ്ചരിച്ച വിമാനം മെയ് 23നാണ് അപകടത്തില്‍പ്പെട്ടത്.

എത്തിയത് കാലിപ്പെട്ടി
അച്ചുദേവിന്റെ പേരില്‍ അന്നു വീട്ടിലേക്ക് സൈനികര്‍ കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നു. ഭൗതികാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സഹദേവന് പറഞ്ഞു.

മകന് ജീവിച്ചിരിപ്പുണ്ട് ?
മൃതദേഹം ലഭിക്കാത്തതിനാല്‍ മകന് ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഏതൊ ഒരു സ്ഥലത്ത് അവന് കുടുങ്ങിപ്പോയിരിക്കാമെന്നാണ് സംശയിക്കുന്നത്. അവന് മരിച്ചെന്നു വിശ്വസിക്കണമെങ്കില്‍ അവശിഷ്ടങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും സഹദേവന് പറഞ്ഞു.

കണ്ടുപിടിക്കണം
ശരീര അവശിഷ്ടങ്ങള്‍ ലഭിക്കാത്തതിനാല്‍ അവന് എവിടെയോ ജീവിച്ചിരിക്കുന്നുണ്ടാവാന് സാധ്യതയുണ്ട്. അത് കണ്ടു പിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നു സഹദേവന് വ്യക്തമാക്കി. എന്തെങ്കിലും നിഗൂഡതയുണ്ടെങ്കില് കണ്ടു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴ്സ് മത്രം നല്കി
മകന് ഉപയോഗിച്ച പഴ്സിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തങ്ങള്‍ക്കു ലഭിച്ചത്. അതിനകത്തുണ്ടായിരുന്ന പാന്‍കാര്‍ഡോ, എടിഎംകാര്ഡോ, ഐഡി കാര്‍ഡോ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നത് ദുരൂഹമാണെന്ന് സഹദേവന് ചൂണ്ടിക്കാട്ടി.

വിവരം നല്‍കിയില്ല
മെയ് 24നു തന്നെ തങ്ങള്‍ അപകടം നടന്ന അസമിലെ തേജ്പൂരില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ 31 വരെ വ്യോമസേനയ്ക്ക് ഒരു വിവരവും നല്കാന് കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ രാഷ്ട്രപതിക്കും പ്രധാനമന്തിക്കും അയച്ച കത്തില്‍ ആരോപിക്കുന്നു.

കൈയുറ മാത്രം ലഭിച്ചത് ?
വിമാനം കത്തിയമര്ന്നതിനാലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിക്കാതിരുന്നതെന്നാണ് വ്യോമസേന പറയുന്നത്. എന്നാല്‍ അച്ചുദേവിന്റെ പഴ്സിന്റെ ചെറിയ ഭാഗം കൂടാതെ ഒരു കൈയുറയും അന്നു ലഭിച്ചിരുന്നു. മുഴുവന്‍ കത്തിയെരിഞ്ഞാല്‍ അതു മാത്രം എങ്ങനെ അവശേഷിക്കുമെന്നും കുടുംബം കത്തില്‍ ചോദിക്കുന്നു.

അപകടം നടന്നത്
മെയ് 23നാണ് പരിശീലനപ്പറക്കലിനിടെ അച്ചുദേവ് സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് അന്നു കണ്ടെത്തിയത്. അച്ചുദേവും സഹ പൈലറ്റും അന്നു നടന്ന അപകടത്തില്‍ മരിച്ചിരുന്നു. പത്തു ദിവസത്തിനകം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിബിഡ വനത്തില്‍ വച്ചായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications