കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ തിരിച്ചെത്തി വിഎസ്; ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്ന് പ്രതീക്ഷ

Google Oneindia Malayalam News

തിരുവനന്തപുരം: നാല് മാസത്തിന് ശേഷം ഫേസ്ബുക്കില്‍ തിരിച്ചെത്തി മുതിര്‍ന്ന സിപിഎം നേതാവും കേരള ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

'ബൽറാമിനെ തെറി വിളിച്ച് ആഘോഷിക്കാൻ ഒരുപാട് പേർ ഓടിയെത്തും, ആ തന്ത്രം നടക്കട്ടെ'; ബിജുവിന് മറപുപടി'ബൽറാമിനെ തെറി വിളിച്ച് ആഘോഷിക്കാൻ ഒരുപാട് പേർ ഓടിയെത്തും, ആ തന്ത്രം നടക്കട്ടെ'; ബിജുവിന് മറപുപടി

നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്വം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

vs

ദീര്‍ഘനാളായ ചികിത്സയിലും വിശ്രമിത്തിലുമായിരുന്നതിനാല്‍ വിഎസ് പൊതുരംഗങ്ങളില്‍ സജീവമായിരുന്നില്ല. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. അതിനിടെ അദ്ദേഹം അത്യാസന്ന നിലയിലാണെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു.

വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ഇങ്ങനെ ...

പ്രിയമുള്ളവരേ,

കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്വം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

മധ്യപ്രദേശില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി; ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടു, വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍മധ്യപ്രദേശില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി; ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടു, വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍

യെഡിയൂരപ്പയ്ക്ക് ഉഗ്രൻ പണിയുമായി എം എൽ എമാർ; 2 കത്ത്, ഇനി നടക്കില്ല, നിർണായക നീക്കംയെഡിയൂരപ്പയ്ക്ക് ഉഗ്രൻ പണിയുമായി എം എൽ എമാർ; 2 കത്ത്, ഇനി നടക്കില്ല, നിർണായക നീക്കം

English summary
Achuthanandan back on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X