കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി; വിഎസ് മലമ്പുഴയില്‍ മത്സരിക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാട് ജില്ലാക്കമ്മറ്റി മലമ്പുഴ സീറ്റ് വിഎസ് അച്യുതാനന്ദന് ഒഴിച്ചിട്ടില്ലെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തെ തുടര്‍ന്ന് വിഎസ്സിനെ അതേ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനമായി. പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മത്സരിക്കണമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.

പാലക്കാട് ജില്ലാ ഘടകം സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ സിഐടിയു നേതാവ് എ. പ്രഭാകരനെയാണ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ഇതേ തുടര്‍ന്ന് വിഎസ് പാലക്കാട് മത്സരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിഎസ്സിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

vs-big

വിഎസ്സും പിണറായിയും ഒരുമിച്ചു മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പോളിറ്റ് ബ്യൂറോ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നീണ്ടുപോവുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം അറിയിച്ചതോടെയാണ് വിഎസ്സിനെ മത്സരിപ്പിക്കാമെന്ന തീരുമാനമുണ്ടായത്.

സിപിഎമ്മിന്റെ ആറ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഇക്കുറി മത്സരരംഗത്തുണ്ട്. പിണറായി വിജയനെ കൂടാതെ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി എന്നിവരാണ് ജനവിധി തേടുന്ന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. അതേസമയം, കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഇത്തവണ മത്സര രംഗത്തുണ്ടാവില്ല.

English summary
VS Achuthanandan in Malampuzha, vs achuthanandan CPM list for Malampuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X