ചീഫ് സെക്രട്ടറി കുടുങ്ങുമോ? പ്രധാനമന്ത്രി മോദിക്ക് വിഎസ്സിന്റെ പരാതി
തിരുവനന്തപുരം: വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈമുഖ്യം കാണിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്കി. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിക്ക് റിയല്‍ എസ്റ്റേറ്റുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വിഎസ് ആരോപിക്കുന്നു. ഭൂമി ഇടപാടുകേസില്‍ ആരോപണ വിധേയനാണ് ചീഫ് സെക്രട്ടറി. അതുകൊണ്ടുതന്നെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കൊണ്ട് ഇക്കാര്യങ്ങളെല്ലാം അന്വേഷിപ്പിക്കണമെന്നാണ് വിഎസ്സിന്റെ പ്രധാന ആവശ്യം. ചീഫ് സെക്രട്ടറിക്കെതിരെ നേരത്തെയും വിഎസ് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യങ്ങള്‍ തള്ളുകയായിരുന്നു.

ചീഫ് സെക്രട്ടറി ഭരത് ഭൂഷന് തന്റെ സ്വത്തുവിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ശരിയായ രീതിയില്‍ വെളിപ്പെടുത്തിയിട്ടില്ല. നോയിഡയിലും കൊച്ചിയിലും സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള കോടികള്‍ വിലമതിക്കുന്ന വീടിന്റെയും ഫ് ളാറ്റിന്റെയും നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ ഭാര്യയുടെ ഭൂമിയുടെ ന്യായവില ജില്ലാ കലക്ടര്‍ കുറച്ചു കാണിച്ചത് സംബന്ധിച്ചും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതുവഴി കോടിക്കണിക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടം വന്നിരിക്കുന്നത്. മാത്രമല്ല, അനധികൃതമായി പണിത ഫ് ളാറ്റുകളുടെ ഉടമസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഒത്താശ ചെയ്തു കൊടുത്തെന്നും വിഎസ് ആരോപിച്ചിരുന്നു.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications