കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; കുത്തിക്കൊലപ്പെടുത്താനും ശ്രമം, അക്രമി മുൻ ഭർത്താവ്
കോഴിക്കോട്: കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു ആക്രമണം. ആഡിസ് ഒഴിച്ച ശേഷം അക്രമി യുവതിയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയുടെ മുൻ ഭർത്താവ് സുഭാഷ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. യുവതിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ബാലകൃഷ്ണൻ പറയുന്നു. സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് മുൻ ഭർത്താവ് ഭീഷണി മുഴക്കിയിരുന്നതായും പിതാവ് ആരോപിക്കുന്നു.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് പിന്തുടർന്നെത്തിയ ആക്രമി യുവതിയെ തടഞ്ഞുനിർത്തി ആസിഡൊഴിക്കുകയായിരുന്നു. യുവതി അലറിക്കരഞ്ഞതോടെ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അക്രമി കുത്തുകയായിരുന്നു. കുത്തേറ്റ യുവതി താഴെ വീണു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്നും കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ കാരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications