കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം! ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ചത് ഭർത്താവ്...കാരണം കേട്ടാൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: കേരളത്തിലും ആസിഡ് ആക്രമണം. കൊല്ലം പുനലൂരിലാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

കുട്ടി മാമാ ഞാൻ ഞെട്ടി മാമാ! ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി വിമാനക്കമ്പനികൾ,മൺസൂൺ ഓഫറുകൾ...

ഭർത്താവ് ബിനുകുമാറാണ് ധന്യയുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ആസിഡ് ഒഴിക്കുന്നതിന് മുൻപ് ബിനുകുമാർ ഭാര്യ ധന്യയെ മരക്കഷണം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശയാക്കിയിരുന്നു.

acidattack

മർദ്ദനത്തെ തുടർന്ന് അവശയായ ധന്യയുടെ ദേഹത്തേക്ക് ബിനുകുമാർ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിനുകുമാറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ബിനുകുമാർ ധന്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്.

കേരളത്തിലെ സ്വകാര്യ ബസുകൾ ഇനി മൂന്നു നിറങ്ങളിൽ! റെന്റ് എ കാർ സേവനത്തിന് ഔദ്യോഗിക അനുമതി വാങ്ങണം...

തനിക്ക് മതിയായ സ്ത്രീധനം നൽകിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു ബിനുകുമാർ ഭാര്യയെ ആക്രമിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ സംഭവിക്കാറുള്ള ആസിഡ് ആക്രമണം കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.

English summary
acid attack against woman in kollam.
Please Wait while comments are loading...