കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേര്‍ത്തലയില്‍ ആസിഡ് ആക്രമണം യുവതി ഗുരുതരാവസ്ഥയില്‍

  • By Siniya
Google Oneindia Malayalam News

ചേര്‍ത്തല : എറണാകുളം നേവല്‍ ബേസ് ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം, ഗുരുതരാവസ്ഥയിലായ യുവതിയെ എറാണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല സ്വേദേശിയായ ശാരിയുടെ ദേഹത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആസിഡ് ആക്രമണം ഉണ്ടായത്. ആഞ്ഞിലിപ്പാലം പുരുഷന്‍ കവലക്ക് സമീപമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.

ചേര്‍ത്തല ബസ്റ്റാന്‍ഡില്‍ ബസ്സിറിങ്ങിയ ശാരി മാതൃസഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ശാരിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അവശയായി അല്‍പനേരം മുന്നോട്ടു നീങ്ങിയെങ്കിലും പിന്നിട് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രയില്‍ എത്തുകയായിരുന്നു.

acid-attack

നാട്ടുകാര്‍ ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി ഗുരുതരാവസ്ഥയിലായതിനാല്‍ എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാരി ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്ത് ആസിഡ് വീണില്ല. എന്നാല്‍ ശരീരത്തില്‍ കൂടുതല്‍ പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയ നാലുപേര്‍ക്ക് ആസിഡ് ദേഹത്തായി പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തല പോലിസ് കേസെടുത്തു.

English summary
woman serious injured,acid attack in cherthala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X