കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും കുഞ്ഞുണ്ടായില്ല! കൊല്ലത്ത് ഭർത്താവ് ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു...

കണ്ണിനും മുഖത്തും മുതുകിനും സാരമായി പരിക്കേറ്റ സുനന്ദയെ കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊല്ലം: കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കൊല്ലം കുളത്തുപ്പുഴ ടിമ്പർ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന സുജാതയുടെ മകൾ സുനന്ദയ്ക്ക്(27) നേരെയാണ് ഭർത്താവ് ആസിഡൊഴിച്ചത്.

ഓടിക്കൊണ്ടിരുന്ന ഇന്നോവ കത്തിനശിച്ചു! യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം താമരശേരിയിൽ...ഓടിക്കൊണ്ടിരുന്ന ഇന്നോവ കത്തിനശിച്ചു! യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം താമരശേരിയിൽ...

പള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ ടിജി മോഹൻദാസ് ജയിലിലാകും? കേസെടുക്കുമെന്ന് പോലീസ്, പള്ളിക്ക് സംരക്ഷണംപള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ ടിജി മോഹൻദാസ് ജയിലിലാകും? കേസെടുക്കുമെന്ന് പോലീസ്, പള്ളിക്ക് സംരക്ഷണം

കണ്ണിനും മുഖത്തും മുതുകിനും സാരമായി പരിക്കേറ്റ സുനന്ദയെ കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ കുളത്തുപ്പുഴ ടിമ്പർ ഡിപ്പോയ്ക്ക് സമീപത്തുള്ള സുനന്ദയുടെ വീട്ടിൽ വെച്ചാണ് ഭർത്താവ് ബൈജു ആസിഡ് ആക്രമണം നടത്തിയത്. വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കളും
അയൽവാസികളും അറിയിച്ചത്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷം...

വിവാഹം കഴിഞ്ഞ് ഏഴ് വർഷം...

ബൈജുവും സുനന്ദയും തമ്മിൽ ഏഴു വർഷം മുൻപാണ് വിവാഹിതരായത്. ഏഴു വർഷമായിട്ടും കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലി ഭർത്താവ് ബൈജു സുനന്ദയുമായി വഴക്കിടുന്നത് പതിവായിരുന്നു.

ദേഹോപദ്രവം...

ദേഹോപദ്രവം...

ഏഴു വർഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ ചൊല്ലി ബൈജു സുനന്ദയെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

പിണങ്ങി...

പിണങ്ങി...

ഭർത്താവിന്റെ ദേഹോപദ്രവം സഹിക്കാൻ വയ്യാതായതോടെ സുനന്ദ ഭർത്താവുമായി പിണങ്ങി കുളത്തുപ്പുഴയിൽ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

വീട്ടിലെത്തി...

വീട്ടിലെത്തി...

വ്യാഴാഴ്ച രാത്രിയാണ് ബൈജു കുളത്തുപ്പുഴ ടിമ്പർ ഡിപ്പോയ്ക്ക് സമീപത്തുള്ള സുനന്ദയുടെ വീട്ടിലെത്തുന്നത്. കന്നാസിൽ ആസിഡുമായാണ് ബൈജു വീട്ടിലെത്തിയത്.

വിളിച്ചുണർത്തി ഉപദ്രവിച്ചു...

വിളിച്ചുണർത്തി ഉപദ്രവിച്ചു...

ഉറങ്ങിക്കിടക്കുകയായിരുന്ന സുനന്ദയെ വിളിച്ചുണർത്തിയ ബൈജു തലമുടി കുത്തിപ്പിടിച്ച് മർദ്ദിച്ചു. ഇതിനിടെയാണ് കന്നാസിൽ കരുതിയിരുന്ന ആസിഡ് സുനന്ദയുടെ ദേഹത്തൊഴിച്ചത്.

സാരമായി പൊള്ളലേറ്റു...

സാരമായി പൊള്ളലേറ്റു...

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ സുനന്ദയുടെ കണ്ണിനും, മുഖത്തും, മുതുകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോലീസ് അന്വേഷണം...

പോലീസ് അന്വേഷണം...

ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ ബൈജുവിനെതിരെ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചൽ ചണ്ണപ്പേട്ട സ്വദേശിയായ ബൈജു ടൈൽസ്
പണിക്കാരനാണ്.

English summary
acid attack by husband against wife in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X