Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മിയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുക്കുന്നു

കൊച്ചി: സിനിമയില്‍ മാത്രമല്ല, റിയല്‍ ലൈഫിലും ഹീറോ മമ്മൂട്ടി തന്നെ. നാട് നന്നാക്കാന്‍ മൈ ട്രീ ചാലഞ്ചും, നാളേയ്ക്ക് ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ അഡിക്ടഡ് ടു കേരളയും, പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലും മാത്രമൊതുങ്ങുന്നതല്ല മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ സാമൂഹ്യ സേവനങ്ങള്‍. ജനങ്ങള്‍ തനിക്ക് നല്‍കിയ സ്റ്റാര്‍ എന്ന പദവി എല്ലാ അര്‍ത്ഥത്തിലും നിലര്‍നിര്‍ത്തുന്നതാണ് മമ്മൂട്ടിയുടെ ഓരോ പ്രവൃത്തിയുമെന്ന് പറയാതെ വയ്യ.

കേരളത്തിനകത്ത് രോഗങ്ങളോട് പൊരുതിയ പലര്‍ക്കും, പലതരത്തിലും സാധ്വനമായി എത്തിയ മമ്മൂട്ടി, ഇനി ആസിഡ് ആക്രമണത്തിന് ഇരയായ ദില്ലി സ്വദേശി ലക്ഷ്മിയുടെ ചികിത്സയും ഏറ്റെടുക്കുന്നു.

mammootty-lakshmi

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യേമേവ ജയതേ എന്ന ടിവി പരിപാടിയിലൂടെ ലക്ഷ്മിയുടെ ജീവിതം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റസൂല്‍ പൂക്കുട്ടിയാണ് വിവരം മമ്മൂട്ടിയെ വിളിച്ചറിയിച്ചത്. ഉടന്‍ തന്നെ മമ്മൂട്ടി ആമീര്‍ ഖാനെ വിളിച്ച് തന്നാല്‍ കഴിയുന്നതൊക്കെ ലക്ഷ്മിയ്ക്ക് വേണ്ടി ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു.

ലക്ഷ്മിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആമീര്‍ഖാന്‍ മമ്മൂട്ടിയ്ക്ക് കൈമാറി. തന്റെ ആയുര്‍വേദ സ്ഥാപനമായ പതഞ്ജലിയിലൂടെയാണ് മമ്മൂട്ടി ലക്ഷ്മിയ്ക്ക് സൗജന്യ ചികിത്സ ഒരുക്കുന്നത്. ഇന്നലെ (29-11-2014) ലക്ഷ്മി പതഞ്ജലിയില്‍ എത്തി. മുഖ്യ ചികിത്സകനായ ജ്യോതിഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ചികിത്സയും ആരംഭിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+