ഭാര്യയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി, ശേഷം യുവാവ് ചെയ്തത് ഭീകരം
അടിമാലി: ഭാര്യയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഇടുക്കി അടിമാലിക്ക് സമീപം ഇരുമ്പുപാലം 12 ാം മൈലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരുമലംതടത്തില്‍ ഷിബു(33) ഭാര്യ ജ്യോത്സന(30) യെ ആസിഡ് കുടിപ്പിച്ച ശേഷം തൂങ്ങി മരിക്കുകയാിരുന്നു. സംശയ രോഗമാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നതിങ്ങനെ തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷിബു കൈയിലുള്ള ആസിഡ് ഭാര്യയെ കുടിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രക്ഷപ്പൈടാന്‍ ശ്രമിച്ച ജ്യോത്സിനയുടെ ദേഹത്തും ആസിഡ് ഒഴിച്ചു. ബഹളം കേട്ട് അയല്‍ക്കാരും ജോത്സിനയുടെ ബന്ധുക്കളും ഓടിയെത്തി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേസമയം ബഹളത്തിനിടയില്‍ ഷിബുവിനെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ സംഭവം ഉടന്‍ തന്നെ പോലിസില്‍ അറിയിക്കുകയും ചെയ്തു.

അയല്‍ വീട്ടുക്കാരായ ഷിബുവും ജ്യോത്സിനയും 12 വര്‍ഷം മുന്‍പാണ് പ്രണയ വിവാഹിതരായത്. ഭാര്യ വിടിന് തൊട്ടുടുത്താണ് ഇരുവരും താമസിക്കുന്നത്. മദ്യപാന ശീലമുണ്ടായിരുന്ന ഷിബു ഇതിന് മുന്‍പും സംശയത്തിന്റെ പേരില്‍ റിബണ്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. യുവതിയുടെ മൃതദേഹം മൂവാറ്റുപ്പുഴ നിര്‍മ്മല
ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയില്‍ പോലിസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഷിബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു. കൂമ്പന്‍ പാറ ഫാത്തിമമാത സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ഥിനി സോന(9), മച്ചിപ്ലാവ് ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി അലന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications