ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ചു വീണ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു, 3 പേര് ആശുപത്രിയില്‍
കുന്നുംകുളം: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ചു വീണ് നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്ന് എറണാകുളത്തെ ഏലൂരിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയിരുന്ന നൈട്രിക് ആസിഡാണ് പുറത്തേക്ക് തെറിച്ചു വീണത്. എന്നാല്‍ ലോറി ഉള്‍പ്പെടെ ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ചങ്ങരംകുളത്തുവച്ചാണ് വാല്‍വിലൂടെ ആസിഡ് പുറത്തേക്ക് തെറിച്ചു വീണത്.
സ്മാര്‍ട്ട് ഏജന്‍സിയുടെ ടാങ്കര്‍ ലോറിയില്‍ നിന്ന് റോഡിലൂടെ നടന്നു പോയിരുന്ന വിദ്യാര്‍ഥികളുടെ ദേഹത്തും ബൈക്ക് യാത്രക്കാരുടെ ദേഹത്തുമാണ് അസിഡ് തെറിച്ചു വീണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഡിക്സന് (19) നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും കൈകളുലുമാണ് പൊള്ളലേറ്റത്. ആദ്യം വെള്ളമാണ് തെറിച്ചു വീണതെന്നാണ് ഇവര്‍ ധരിച്ചിരുന്നത്.

എന്നാല്‍ ആസിഡാണെന്ന് തിരിച്ചറിഞ്ഞ ശേഷം മറ്റു ബൈക്ക് യാത്രികന് ലോറിയെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതേസമയം ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി പാണ്ഡ്യന് ക്ലീനറായ ചിന്ന എന്നിവര്‍ ആസിഡ് പുറത്തേക്ക് തെറിച്ചു വീണ കാര്യം അറിഞ്ഞിരുന്നില്ല. സ്ഥിതി മോശമായതിനാല്‍ ഫയര്‍ഫോഴ്സിനെ വിളിച്ച് വാല്‍വ് അടച്ച ശേഷം ലോറി ടൗണിലെ ജനസഞ്ചാരമല്ലാത്ത സീനിയര്‍ ഗ്രൗണ്ടിലേക്ക് മാറ്റി.
20 ടണ്‍ നൈട്രിക് ആസിഡാണ് ഉണ്ടായിരുന്നത്. ലോറി ഓടികൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് വാല്‍വിലൂടെ ആസിഡ് പുറത്തേക്ക് തെറിച്ചു വീണത്. വാഹനത്തില്‍ ആസിഡ് ലീക്കായാല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കാര്‍ഡുകള്‍ വാഹനത്തിനകത്ത് ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടെക്നീഷ്യന്മാരെത്തി കേടുപാടുകള്‍ പരിശോധിച്ച ശേഷമേ ലോറി കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications