കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ചു വീണ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു, 3 പേര്‍ ആശുപത്രിയില്‍

  • By Siniya
Google Oneindia Malayalam News

കുന്നുംകുളം: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ചു വീണ് നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്ന് എറണാകുളത്തെ ഏലൂരിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയിരുന്ന നൈട്രിക് ആസിഡാണ് പുറത്തേക്ക് തെറിച്ചു വീണത്. എന്നാല്‍ ലോറി ഉള്‍പ്പെടെ ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ചങ്ങരംകുളത്തുവച്ചാണ് വാല്‍വിലൂടെ ആസിഡ് പുറത്തേക്ക് തെറിച്ചു വീണത്.

സ്മാര്‍ട്ട് ഏജന്‍സിയുടെ ടാങ്കര്‍ ലോറിയില്‍ നിന്ന് റോഡിലൂടെ നടന്നു പോയിരുന്ന വിദ്യാര്‍ഥികളുടെ ദേഹത്തും ബൈക്ക് യാത്രക്കാരുടെ ദേഹത്തുമാണ് അസിഡ് തെറിച്ചു വീണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഡിക്‌സന്‍ (19) നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും കൈകളുലുമാണ് പൊള്ളലേറ്റത്. ആദ്യം വെള്ളമാണ് തെറിച്ചു വീണതെന്നാണ് ഇവര്‍ ധരിച്ചിരുന്നത്.

truck

എന്നാല്‍ ആസിഡാണെന്ന് തിരിച്ചറിഞ്ഞ ശേഷം മറ്റു ബൈക്ക് യാത്രികന്‍ ലോറിയെ പിന്‍തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതേസമയം ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി പാണ്ഡ്യന്‍ ക്ലീനറായ ചിന്ന എന്നിവര്‍ ആസിഡ് പുറത്തേക്ക് തെറിച്ചു വീണ കാര്യം അറിഞ്ഞിരുന്നില്ല. സ്ഥിതി മോശമായതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ച് വാല്‍വ് അടച്ച ശേഷം ലോറി ടൗണിലെ ജനസഞ്ചാരമല്ലാത്ത സീനിയര്‍ ഗ്രൗണ്ടിലേക്ക് മാറ്റി.

20 ടണ്‍ നൈട്രിക് ആസിഡാണ് ഉണ്ടായിരുന്നത്. ലോറി ഓടികൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് വാല്‍വിലൂടെ ആസിഡ് പുറത്തേക്ക് തെറിച്ചു വീണത്. വാഹനത്തില്‍ ആസിഡ് ലീക്കായാല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കാര്‍ഡുകള്‍ വാഹനത്തിനകത്ത് ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടെക്‌നീഷ്യന്‍മാരെത്തി കേടുപാടുകള്‍ പരിശോധിച്ച ശേഷമേ ലോറി കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

English summary
acid leaked in tanker lorry at kunnumkulam, 3 are injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X