തീക്കാറ്റ് മാത്രമല്ല കോഴിക്കോട് അമ്ലമഴയും
കോഴിക്കോട്: സംസ്ഥാനത്ത് തീക്കാറ്റിന് പിന്നാലെ അമ്ലമഴയും. കോഴിക്കോട് ജില്ലയിലെ കൂട്ടാലിടയിലാണ് അമ്ലമഴ പെയ്തത്. ഇവിടെ കൃഷി ചെയ്തിരുന്ന ആയിരത്തോളം വാഴകള്‍ കരിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്
ഇത്തവണത്തെ മണ്‍സൂണ്‍ വൈകിയതും കടലിനു മുകളില്‍ മഴമേഘങ്ങളായ മണ്‍സൂണ്‍ ജെറ്റുകള്‍ രൂപപ്പെടാന്‍ വൈകിയതും മൂലം കടലില്‍ ചൂട് വല്ലാതെ കൂടിയിരുന്നു. ഇതിനിടയില്‍ പെട്ടെന്നു പെയ്ത മഴ തിളച്ചുമറിഞ്ഞ കടലിലെ ഉപരിതലത്തില്‍ പതിച്ചപ്പോള്‍ കടലിന്റെ മുകള്‍തട്ടില്‍ മാറ്റങ്ങളുണ്ടായി. ഇവയാണ് കടലില്‍നിന്നു കരയിലേക്ക് അടിച്ച കാറ്റില്‍ അമ്ലമഴയായി പെയ്തത്.

കണ്ണൂര്‍,കോഴിക്കോട്, കാസര്‍ഗോഡ്, തുടങ്ങിയ വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ തീക്കാറ്റ് വീശി മരങ്ങള്‍ കരിഞ്ഞുണങ്ങിയിരുന്നു. വേനല്‍ക്കാലത്തു പോലും ഇല്ലാതിരുന്ന പ്രതിഭാസമാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്.
കാലവര്‍ഷത്തിന്റെ തോത് വ്യത്യാസപ്പെട്ടതാണ് പ്രതിഭാസത്തിനു കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ശക്തമായ മഴ പെയ്യുമ്പോള്‍ പോലും പ്രദേശങ്ങളില്‍ ഉഷ്ണം അനുഭവപ്പെടുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.












Click it and Unblock the Notifications