വൃദ്ധമാതാവിനോട് കണ്ണില്ലാത്ത ക്രൂരത: സര്‍ക്കാര്‍ ഇടപെടുന്നു, മകള്‍ കസ്റ്റഡിയില്‍
പയ്യന്നൂരില്‍ വൃദ്ധ മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ നിര്‍ദേശം. മകളും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍. 75കാരിയായ അമ്മയെയാണ് മകള്‍ ക്രൂരമായി മര്‍ദിച്ചത്.
കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ വൃദ്ധമാതാവിനെ മകള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. അമ്മയെ മര്‍ദിച്ചതില്‍ അല്‍പ്പം പോലും പശ്ചാത്താപമില്ലാതെയാണ് മകള്‍ പോലീസിനോട് സംസാരിച്ചത്.
75കാരിയായ കാര്‍ത്യായനിക്കാണ് മകളുടെ മര്‍ദനമേറ്റത്. ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ചന്ദ്രമതിയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു.

കണ്ണില്ലാത്ത ക്രൂരത
പയ്യന്നൂരില്‍ ഉണ്ടായിരിക്കുന്നത് കണ്ണില്ലാത്ത ക്രൂരതയാണെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. അമ്മയെ മര്‍ദിച്ചതും അതില്‍ മകള്‍ക്ക് അല്‍പ്പം പോലും ഖേദമില്ലാത്തതും വിചിത്രമാണെന്നും മന്ത്രി. സംഭവത്തില്‍ സാമൂഹ്യ നീതി വകുപ്പ് ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.

ശക്തമായ നടപടി
പ്രായമായവരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രായമായവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി. വയോജനങ്ങളുടെ സംരക്ഷണത്തിനായി മുഖ്യമന്തിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി.

ഇങ്ങനെയും കഴിയുമോ
ചൂലുപയോഗിച്ചും കൈകൊണ്ടും ചന്ദ്രമതി കാര്‍ത്യായനിയെ മര്‍ദിക്കുകയായിരുന്നു. വൃദ്ധയുടെ തല ചുവരില്‍ പിടിച്ച് ഇടിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതിന്റെ വീഡിയൊ പുറത്തു വന്നിട്ടുണ്ട്. മര്‍ദനം സഹിക്കാന്‍ കഴിയാതെ കാര്‍ത്യായനി നിലവിളിക്കുന്നതും കേള്‍ക്കാന്‍ കഴിയും.

കുറ്റബോധം തീരെയില്ലാതെ
വീടിനുള്ളില്‍ മൂത്രമൊഴിച്ചതിനാണ് കാര്‍ത്യായനിയെ മകള്‍ ചന്ദ്രമതി മര്‍ദിച്ചത്. മറവി രോഗമുള്ള കാര്‍ത്യായനിക്ക് ചെയ്യുന്നതിനെ കുറിച്ചൊന്നും ഓര്‍മയില്ല. അമ്മയെ മര്‍ദിച്ചതില്‍ അല്‍പ്പം പോലും കുറ്റബോധമില്ലാതെയാണ് മകള്‍ സംസാരിച്ചത്.

കേസെടുക്കാന്‍ ആവശ്യം
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രമതിയെ സമീപിച്ച പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് മകള്‍ ചന്ദ്രമതി പെരുമാറിയത്. ശക്തമായ നടപടി ഉണ്ടാകുമെന്നും സ്വത്ത് അമ്മയ്ക്ക് തിരിച്ചു നല്‍കേണ്ടി വരുമെന്നും അറിയിച്ചപ്പോള്‍ നടപടി എടുക്കാന്‍ ഇവര്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു.

വയോജന നിയമപ്രകാരം കേസ്
സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ മറ്റ് മക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മകള്‍ ചന്ദ്രമതിയെയും ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വയോജന സംരക്ഷ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മര്‍ദനമേറ്റ കാര്‍ത്യായനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications