കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ പേരിൽ നാല് സ്വകാര്യ ബസ്: കെഎസ്ആർടിസിക്കാരന് പണിയും കിട്ടി

ഭാര്യയുടെ പേരിൽ നാല് സ്വകാര്യ ബസ്: കെഎസ്ആർടിസിക്കാരന് പണിയും കിട്ടി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഭാര്യയുടെ പേരിൽ നാല് സ്വകാര്യ ബസ് ഉള്ള കെഎസ്ആർടിസി ജീവനക്കാരനെതിരെ നടപടി. ഈഞ്ചയ്കക്കൽ ഓപ്പറേറ്റിങ് സെന്ററിലെ ടിക്കറ്റ് ഇഷ്യൂവർ എസ് ജയപാലനെതിരെയാണ് കെഎസ്ആർടിസി എംഡി രാജമാണിക്യത്തിന്റെ കർശന നിർദേശ പ്രകാരം നടപടി എടുത്തിരിക്കുന്നത്. ഇയാളെ പത്തനംതിട്ട ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ഭാര്യയുടെ പേരിൽ സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്ന ഇയാൾ സ്വകാര്യ ബസുകാർക്ക് വഴിവിട്ട സഹായം ചെയ്തിരുന്നതായും വിവരങ്ങളുണ്ട്.


ഭാര്യ മഞ്ജുഷയുടെ പേരിൽ നാല് സ്വകാര്യ ബസുകൾ ഉള്ളതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സ്വകാര്യ ബസ്, സമാന്തര വാഹനങ്ങൾ ഉള്ളവരോട് ഇക്കാര്യം വ്യക്തമാക്കാൻ എംഡി രാജമാണിക്യം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നൽകിയ സത്യവാങ്മൂലത്തിലാണ് ഭാര്യയുടെ പേരിൽ നാല് ബസ് സർവീസുകൾ ഉള്ളതായി ഇയാൾ വ്യക്തമാക്കിയത്.

photo-2017-08-31-09-17-26-31-1504151284.jpg -Properties


വിജിലൻസ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ പുളിയറക്കോണം റൂട്ടിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. ഇവയ്ക്ക് യാത്രക്കാരെ കിട്ടുന്ന വിധം കോർപ്പറേഷന്റെ ഭാഗത്തു നിന്ന് വഴിവിട്ട സഹായം ലഭിച്ചതായും കണ്ടെത്തി. നഗരത്തിലെ പല സ്വകാര്യ ബസുകാർക്കും കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് സഹായം ലഭിക്കുന്നതായും കണ്ടെത്തി.


കെഎസ്ആര്‍ടിസിക്കാർ നേരിട്ടോ അടുത്ത ബന്ധുക്കൾ വഴിയോ ബസ് സർവീസ് നടത്തുന്നത് കെഎസ്ആർടിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.ജയപാലന്റെ സ്ഥലംമാറ്റം വൈകിപ്പിക്കാനും ചിലർ ശ്രമിച്ചതായും ആരോപണമുണ്ട്. രാജമാണിക്യം കർശന നിർദേശം നൽകിയതോടെയാണ് കഴിഞ്ഞ ദിവസം ജയപാലനെ സ്ഥലംമറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

English summary
action against ksrtc employe for private bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X