Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കാർ പോലീസ് സ്റ്റേഷനിൽ വന്ന് രാഖി കെട്ടി; പോലീസിന് പണിയും കിട്ടി

രക്ഷാബന്ധൻ ദിവസമാണ് ബിജെപി പ്രവർത്തകർ സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടിയത്. ഇവർ ഇത് തടഞ്ഞതുമില്ല.

തിരുവനന്തപുരം: രക്ഷാബന്ധൻ ദിവസം ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടിയ സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം നരുവാമൂട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവരെ സ്ഥലംമാറ്റി. സ്ഥലം മാറ്റം ലഭിച്ചവരിൽ എഎസ്ഐയും ഉൾപ്പെടുന്നു.

എഎസ്ഐ ശശികുമാർ, സിപിഒമാരായ ബിനുകുമാർ, ജയകുമാർ, സുനിൽ എന്നിവർക്കെതിരെയാണ് നടപടി. ഇവരെ പുളുങ്കുടി എആർ ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. പോലീസ് മേധാവിയാണ് നടപടി എടുത്തിരിക്കുന്നത്. സ്ഥലംമാറ്റം ലഭിച്ചവരെല്ലാം ജനമൈത്രി പോലീസുകാരണ്.

raksha bandhan

രക്ഷാബന്ധൻ ദിവസമാണ് ബിജെപി പ്രവർത്തകർ സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടിയത്. ഇവർ ഇത് തടഞ്ഞതുമില്ല. ജനങ്ങളുമായി അടുത്തിടപഴകുന്നവരായതിനാലാണ് ബിജെപി പ്രവർത്തകർ രാഖി കെട്ടിയപ്പോൾ തടയാതിരുന്നലതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. പ്രവർത്തകർ പോയതിനു പിന്നാലെ രാഖി അഴിച്ചു മാറ്റുകയും ചെയ്തുുവെന്നും ഇവർ പറയുന്നു.

ബിജെപി പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+