കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; എസ്‌ഐക്കെതിരെ നടപടി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്ന് പോലീസ ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വര്‍ക്കല എസ്‌ഐ കെ ആര്‍ ബിജു, പോലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ബിജു എന്നിവരെയാണ് സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയിരിക്കുന്നത്.

കേരള കൗമുദി വര്‍ക്കല ലേഖകന്‍ സജീവ് ഗോപാലനെ വീട്ടില്‍ കയറി അകാരണമായി മര്‍ദിച്ച സംഭവത്തിലാണ് നടപടി. സംഭവം വര്‍്ക്കല എംഎല്‍എ അഡ്വ. വി. ജോയ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമാണ് നടപടി സ്വീകരിച്ചത്.

attackgunda

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. എസ്‌ഐയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പെട്ടെന്ന് ക്ഷുഭിതനാകുന്ന എസ്‌ഐ തനിക്ക് വിരോധമുള്ളവരെ അടിച്ച് അവശരാക്കിയിരുന്നു. പിന്നീട് അവര്‍ക്കെതിരെ പോലീസിനെ കൊണ്ട് തെറ്റായ പ്രചരണം നടത്തുകയും പരാതി നല്‍കിയാല്‍ അത് പിന്‍വലിപ്പിക്കുയും ചെയ്തിരുന്നതായി ആരോപണം ഉണ്ട്.

വര്‍ക്കലയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ മര്‍ദിച്ച സംഭവം എസ്‌ഐക്കെതിരെ ഉണ്ട്. അഭിഭാഷകന്‍ പോലീസ് കംപ്ലൈന്റ് അഥോറിട്ടിയില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. പരാതിക്കാരനായ അഭിഭാഷകനെ കളളക്കേസില്‍ കുടുക്കാന്‍ എസ്‌ഐ ശ്രമിച്ചിരുന്നു.

English summary
action against si and police for attack journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X