കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് യുവാവ് മരണപ്പെട്ട സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാള്‍ മരണപ്പെട്ട സംഭവം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരിക്കുകയാണ്. സിസിടിവി തകര്‍ത്തെന്നാരോപിച്ചായിരുന്നു മത്തായിയെന്നയാളെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മണിക്കൂറുകള്‍ക്കകം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്.

മത്തായിയുടെ മരണത്തില്‍ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുബത്തിന്റെ നിലപാട്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇദ്ദേഹത്തെ കുടുംബ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നടപടി

നടപടി

സംഭവത്തില്‍ ആരോപണ വിധേയരായ വനം വകുപ്പിലെ എട്ട് പൊലീസുകാര്‍ക്കെതിരെയായിരുന്നു നടപടിയെടുത്തത്. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി.

പ്രതിഷേധം

പ്രതിഷേധം

റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എകെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍ സന്തോഷ്, ടി അനില്‍ കുമാര്‍, ലക്ഷ്മി എന്നീ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

 വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് സഹോദരന്‍ ഉന്നയിക്കുന്ന ആരോപണം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്തായിയുടെ അമ്മയെ തള്ളിയിട്ടതായും സഹോദരന്‍ ആരോപിക്കുന്നു. ഒപ്പം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തയാളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അന്വേഷണത്തില്‍ വലിയ വീഴ്ച്ച സംഭവിച്ചുവെന്നുമാണ് ആരോപണം.

കസ്റ്റഡി

കസ്റ്റഡി

ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിക്കായിരുന്നു മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. മത്തായി ആത്മഹത്യ ചെയ്തതാണെന്നുള്ള എല്ലാ റിപ്പോര്‍ട്ടുകളും കുടുംബം തന്നെ തള്ളികളഞ്ഞു. മത്തായിയുടേത് കൊലപാതകമാണെന്ന് ഭാര്യയും ആരോപിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടം

പോസ്റ്റ്‌മോര്‍ട്ടം

കഴിഞ്ഞ ദിവസമായിരുന്നു മത്തായിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതുവരേയും മൃതദേഹം സംസ്‌കരിക്കാതെ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടുവ നിരീക്ഷണത്തിനായി വനം വകുപ്പ് സ്ഥാപിച്ച സിസിടിവികള്‍ തകര്‍ത്തുവെന്നും ഫാമിലെ മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കുന്നുവെന്നുമായിരുന്നു വനംവകുപ്പിന്റെ ആരോപണം.

തൂങ്ങിമരണം

തൂങ്ങിമരണം

മത്തായിയുടേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെങ്കിലും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ സൂചനകളൊന്നുമില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മത്തായിയുടെ കൈയ്യിലും പരിക്കുണ്ടായിരുന്നു. ഈ പരിക്ക് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. മൂക്കില്‍ നിന്നും രക്തം ഒലിച്ചതിന്റെ ലക്ഷണങ്ങഴും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

English summary
Action against the officials in the death of the youth who was taken into custody by the forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X