കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അറസ്റ്റ്!! എസ്ഐമാര്‍ക്ക് പണികൊടുത്തത് മനുഷ്യാവകാശ കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വ്യക്തിവൈരാഗ്യം മൂലം അറസ്റ്റുചെയ്ത് ജയിലിലയച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഒല്ലൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പ്രശാന്ത് ക്ലിന്റ്, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ശിവദാസ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഒല്ലൂര്‍ കോനിക്കര വീട്ടില്‍ റപ്പായി മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയിലാണ് നടപടി. കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് തൃശൂര്‍ സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരവീഴ്ചകള്‍ കണ്ടെത്തി.

റപ്പായിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയെന്നും ഉത്തരവില്‍ പറയുന്നു. റപ്പായിക്കെതിരെയുള്ള കേസ് അന്വേഷിച്ച എസ്.ഐ. വി.കെ. രാമകൃഷ്ണന്‍, പ്രശാന്ത് ക്ലിന്റ് നിര്‍ദേശിച്ചതനുസരിച്ചാണ് റപ്പായിയെ അറസ്റ്റ് ചെയ്തതെന്ന് മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ റപ്പായിയെ പതിനഞ്ചുദിവസം ജയിലില്‍ റിമാന്റ് ചെയ്തു.

arrest-1


വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. തുടര്‍ന്നാണ് റപ്പായി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. കേസിന്റെ തുടരന്വേഷണത്തില്‍ ഒല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കാലതാമസം വരുത്തുന്നെന്നും കണ്ടെത്തി. റപ്പായിക്കു നേരിടേണ്ടിവന്ന മാനഹാനിക്കും വരുമാനനഷ്ടത്തിനും ഈ പോലീസുദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം പൂര്‍ത്തിയാക്കി ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു.

English summary
Action against two sub inspectors in Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X