'ഇന്നിനി മരിച്ചാലും വേണ്ടില്ല', ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയോട് പ്രതികരിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍. അഭയ കേസുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ജോമോന് പുത്തന്‍പുരയ്ക്കല്‍ വര്‍ഷങ്ങളായി കേസിന് പിറകെയായിരുന്നു. മൂന്ന് പതിറ്റാണ്ടായി നീതിക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്ന് വിധിക്ക് ശേഷം ജോമോന് പ്രതികരിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്ന് തെളിഞ്ഞെന്നും ജോമോന് പറഞ്ഞു.
ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നത്. അഭയ കേസിലെ വിധിയില്‍ താനൊരു നിമിത്തം മാത്രമാണ്. ഇന്ന് ഇനി മരിച്ചാലും തനിക്ക് ദുഖമില്ല. അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൈവമാണ് ദൃക്സാക്ഷിയായത് എന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു. നീതിപൂര്‍വ്വമായി സബിഐ കോടതി കേസില്‍ വിധി പറഞ്ഞു. വിധിയില്‍ വലിയ സന്തോഷമുണ്ടെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.

പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോമോന് പറഞ്ഞു. 1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 31നാണ് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അഭയയ്ക്ക് നീതി ഉറപ്പാക്കാനുളള പോരാട്ടമായിരുന്നു പിന്നീട് ഈ 28 വര്‍ഷക്കാലവും ജോമോന് നടത്തിയത്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications