തെരുവു നായ്ക്കളെ കൊന്നാല്‍ ഇരുമ്പഴിയെണ്ണും
ആലുവ:തെരുവു നായ്ക്കളെ കൊന്നാലും പണി കിട്ടും ഇലേല്ലും പണി കിട്ടും എന്ന അവസ്ഥയാണിപ്പോള്‍.മാസങ്ങളായി കേരളത്തിലെ പ്രധാന പ്രശ്നമാണ് തെരുവുനായ് ആക്രമണം. നൂറുകണക്കിന് ആളുകളാണ് ആക്രമത്തിന് ഇരയായത്. പ്രത്യേകിച്ചും കുട്ടികളാണ് ആക്രമണങ്ങള്‍ക്ക് ഇരയായത്. തെരുവു നായ്കളെ കൊല്ലരുത് എന്ന പറയുന്ന ഒരു പക്ഷവും മകളെ കടിച്ചു കീറിയ നായയെ തല്ലികൊന്ന മറുപക്ഷവും കേരളത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
പ്രശ്നങ്ങള്‍ക്കൊന്നും ശാശ്വതമായ പരിഹാരം കണ്ടൊത്താന്‍ കഴിയാതെ വന്നപ്പോള്‍ പൊതു ജനം നിരത്തിലിറങ്ങി നായ്കളെ തല്ലികൊല്ലാന്‍ തുടങ്ങി. കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യപിക്കാനും സര്‍ക്കാര്‍ മറന്നില്ല. തെരുവുനായ് പ്രശ്നത്തില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല, പുതിയ വഴിതിരിവിലേക്കാണ് പോകുന്നത്... ഇനി കൊന്നാല്‍ ഇരുമ്പഴി എണ്ണേണ്ടി വരും..

തുടക്കമിട്ടത് രഞ്ജിനി
കുട്ടികള്‍ക്കു നേരെ തെരുവുനായ് ആക്രമണം ശക്തമായപ്പോഴായിരുന്നു രഞ്ജിനിയുടെ പ്രതികരണം.' പട്ടിയെ കൊല്ലാന്‍ പറയുന്നവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ എന്തിന് മൗനം പാലിക്കുന്നു' തെരുവുനായ് കടിച്ചു കീറിയതിലും കഷ്ടമായിരുന്നു രഞ്ജിനിക്കു കിട്ടിയ മറുപടികള്‍. സോഷ്യല്‍ മീഡിയ രഞ്ജിനിയെ ശരിക്കും താരമാക്കി.

മമ്മൂക്കയുടെ സഹായ ഹസ്തം
മമ്മൂക്കയുടെ ജന്മദിന ദിവസം തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരനു ചികിത്സാ സഹായം നല്‍കിയാണ് പ്രതിഷേധം അറിയിച്ചത്. പിറകില്‍ സര്‍ക്കാരും സഹായം പ്രഖ്യാപിച്ചു.

മേനകാ ഗാന്ധിയുടെ കിടിലന്‍ നോക്കൗട്ട്
വഴിപോക്കരെ ആക്രമിക്കുന്നത് വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളാണെന്നുള്ള മേനകാ ഗാന്ധിയുടെ കണ്ടെത്തല്‍. അതിനാല്‍ ഇനി വളര്‍ത്തു നായ്ക്കളെ വീട്ടില്‍ വളര്‍ത്താതെ ശാന്ത സ്വഭാവികളായ നായ്ക്കളുള്ള ബസ് സ്റ്റാന്റ്, റോഡ് വക്ക്, മാര്‍ക്കറ്റ് തുടങ്ങിയ പൊതു സ്ഥലങ്ങളിലേക്ക ഉടന്‍ തന്നെ തുറന്നു വിടുമെന്നും തിരുവനന്തപുരം നഗരവാസികള്‍ ഉരുളക്കുപ്പേരി പോലെ മറുപടി നല്കി.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ 'സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്'
തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തികവും നിയമപരവുമായ സഹായം നല്‍കുകയായിരുന്നു പ്രധാന ലക്ഷ്യം.

നായ്കളെ വന്ധ്യകരിച്ചാല്‍ 250 ല്‍ നിന്നും 500
സേഫ് കേരള എന്നു പേരിട്ട പദ്ധതിക്ക് തുടക്കമിട്ടത് മുഖ്യമന്ത്രി. നായ്കളെ കൊല്ലുന്നതിനു പകരം വ്ന്ധ്യകരിച്ചാല് ആദ്യത്തെ ഓഫര്‍ 250 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, പിന്നീട് 500ലേക്ക് ഉയര്‍ത്തി.

അവസാനം ഇരുമ്പഴിക്കുള്ളില്‍ എന്ന് തീരുമാനമായി
നായ്ക്കളെ കൂട്ടത്തോടെ കൊന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ആലുവ എസ്പി യതീഷ്.കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിപിക്ക് നല്കിയ പരാതിയി
ലാണ് കേസെടുത്തത്.

പൊതുജന പ്രതികരണം ഇങ്ങനെ
അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ല. ' ഞങ്ങള്‍ക്കു വലുത് ഞങ്ങളുടെ കുട്ടികളാണ്, നാട്ടിലെ പട്ടികളല്ല'.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications