നടപടികൾ ഏകപക്ഷീയം: മുസ്‌ലിം വിഭാഗത്തെ കടന്നാക്രമിച്ചു; കൊടിക്കുന്നില്‍ സുരേഷ്
ദില്ലി: ജഹാംഗീർപുരിയില്‍ കടകൾ ഇടിച്ചു നിരത്തിയ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ നടപടികൾ ഏകപക്ഷീയമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഹനുമാൻ ജയന്തി ദിനത്തിൽ പ്രകോപന പരമായി ജയന്തി ആഘോഷം നടത്തുകയും മുസ്‌ലിം വിഭാഗത്തിൽ പെട്ട ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു.ഡൽഹി പോലീസ് യാതൊരു മുൻ കരുതലും എടുക്കാതെയാണ് ഹനുമാൻ ജയന്തി ആഘോഷത്തെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെയായിരുന്നു എംപിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദർശിച്ചു. ജഹാംഗീർ പൂരിൽ കടകൾ ഇടിച്ചു നിരത്തിയ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ നടപടികൾ ഏകപക്ഷീയമായിരുന്നു അവിടെ സന്ദർശിച്ചപ്പോൾ ബോധ്യമായി.

ഹാനുമാൻ ജയന്തി ദിനത്തിൽ പ്രകോപന പരമായി ജയന്തി ആഘോഷം നടത്തുകയും മുസ്‌ലിം വിഭാഗത്തിൽ പെട്ട ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു.ഡൽഹി പോലീസ് യാതൊരു മുൻ കരുതലും എടുക്കാതെയാണ് ഹനുമാൻ ജയന്തി ആഘോഷത്തെ കണ്ടത് .അക്രമികൾ മനപ്പൂർവം വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയുംന്യൂനപക്ഷത്തെ അതിക്രമം നടത്തുകയും ചെയ്തത്.കൂടാതെ ഡൽഹി മുൻസിപ്പൽ കോർപറേഷനെ ഉപയോഗിച്ച് ജഹാംഗീർ പൂരിൽ കച്ചവടങ്ങൾ നടത്തുന്ന കടകൾ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും ചെയ്തു.
ഉത്തരേന്ത്യയിലും,യു.പിലും ബീഹാറിലു മൊക്കെ വർഗീയ ഭ്രാന്തന്മാർ മത ന്യൂനപക്ഷ ങ്ങൾക്കെതിരെ നടത്തുന്ന അക്രമണത്തി ന്റെ തുടർച്ചയാണ് ജഹാംഗീർ പൂരിൽ ഉണ്ടായത്. മുസ്‌ലീം ന്യൂന പക്ഷങ്ങൾ വളരെ ആശങ്കയോടും ഭീതിയോടും കൂടി കഴിയുകയാണ് .തീവ്ര ഹിന്ദു വർഗീയ വാദികൾ എല്ലായിടത്തും അഴിഞ്ഞാട്ടം ആരംഭിച്ചിരിക്കുകയാണ്.ന്യൂനപക്ഷ വിഭാഗങ്ങളെ യാതൊരു വിധ പ്രകോപനവു മില്ലാതെ ആക്രമിച്ചു വർഗീയകലാപം സൃഷ്ടിച്ചു രാജ്യത്തെ അസ്‌തരപ്പെടുത്തു വാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം.
ജഹാംഗീർ പൂരിൽ ഉണ്ടായ അതിക്രമങ്ങളെ അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാവാത്തത് അങ്ങേയറ്റം പ്രതിഷേധാ ർഹമാണ്
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിൽ വരുന്ന ഡൽഹി പോലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ജഹാംഗീർ പൂരിൽ അനാവശ്യമായി പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാകാൻ ശ്രമിച്ച ഹനുമാൻ സേന വിഭാഗത്തിൽ പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘർഷ പ്രദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പോലും സന്ദർശിക്കാൻ തയ്യാറാകാത്തത് അക്രമികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകുന്നതിന് സമാനമാണ്.ദില്ലി പോലീസ് സ്പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പഥക്കുമായും മറ്റ് ഓഫീസറുമാരുമായുംസംസാരിച്ചു.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ മുൻ കരുതൽ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.ജഹാംഗീർ പൂരിൽ മാത്രമല്ല ഡൽഹിയിലെ എല്ലാ കച്ചവട കടകൾക്ക് മുൻപിലുമുള്ള തട്ട് ഇറക്കി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ ജഹാംഗീർ പൂരിലെ മുസ്‌ലിം കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ചത് അന്യായവും അഴിമതിയുമാണ്.












Click it and Unblock the Notifications