കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എൻ്റെ ഓഫീസില്‍ ഒരു ഫയലും ആരും പൂഴ്ത്തി വെക്കാറില്ല'; തെളിവുണ്ടെങ്കിൽ നടപടിയെന്ന് ജി സുധാകരൻ

Google Oneindia Malayalam News

ആലപ്പുഴ: കൊല്ലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ സംശയാതീതമായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പണി നടത്താതെ പണം നല്‍കിയെന്നും കരാര്‍ രേഖകള്‍ തിരുത്തിയെന്നുമുളള ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''കൊല്ലം റോഡ്സ് ഡിവിഷന് കീഴിലുള്ള രണ്ട് റോഡുകളുടെ (21 ലക്ഷത്തില്‍പ്പരം അടങ്കലിലുള്ള) പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തില്‍ പണി നടത്താതെ പണം നല്‍കിയെന്നും കരാര്‍ രേഖകള്‍ തിരുത്തിയെന്നും കാണിച്ച് ധനകാര്യ പരിശോധന വിഭാഗം പൊതുമരാമത്ത് വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ റിപ്പോര്‍ട്ട് കിട്ടിയ ദിവസം തന്നെ കര്‍ശന നടപടിക്ക് ഉത്തരവിട്ടിരുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ അയച്ച റിപ്പോര്‍ട്ടിന്മേല്‍ മന്ത്രി എന്ന നിലയിൽ കുറിപ്പ് എഴുതിയിരുന്നു. ഇത് 2020 ഒക്ടോബര്‍ 8 ന് ആയിരുന്നു. 2020 ഒക്ടോബര്‍ 7-ാം തീയതി പരിശോധന വിഭാഗത്തിന്‍റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഒരു കത്തോടുകൂടി ഫൈനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുമരാമത്ത് സെക്രട്ടറിക്ക് നല്‍കുകയുണ്ടായി. പൊതുമരാമത്ത് സെക്രട്ടറി നടപടി ശുപാര്‍ശയോടുകൂടി ഫയല്‍ അയച്ചിട്ടുണ്ട്. അത് ഡിസംബര്‍ 12 ന് എനിക്ക് ലഭിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കേണ്ട ഒഴിച്ച് കൂടാനാകാത്ത പല തെളിവുകളും അതില്‍ ഇല്ലായെന്ന് കാണുകയുണ്ടായി.

g s

2017 - 2018 കാലത്ത് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി 2020 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ റോഡ് പണി നടന്നില്ലായെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്. റോഡിന്‍റെ ഫോട്ടോഗ്രാഫ് തന്നെ വേണം, പഞ്ചായത്തിന്‍റെ അടക്കമുള്ള സാക്ഷിമൊഴികള്‍, ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫൈഡ് സ്റ്റേറ്റ്മെന്‍റുകള്‍ വേണം, റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒപ്പുകളും രേഖപ്പെടുത്തണം. അന്വേഷണം നടന്ന തീയതികളും രേഖപ്പെടുത്തണം. ഇതൊക്കെ സ്റ്റാറ്റ്യൂട്ടറി രീതിയില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് പുനര്‍ സമര്‍പ്പിക്കാനായി ബന്ധപ്പെട്ട അധികാരികളോട് ഞാൻ ഫയലില്‍ നിര്‍ദ്ദേശിച്ചു.

ധനകാര്യ പരിശോധന വിഭാഗത്തിന് വേണ്ടി അനില്‍കുമാര്‍ അയച്ച റിപ്പോര്‍ട്ടും കത്തും എൻ്റെ മന്ത്രി കാര്യാലയത്തിലെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീ വി.എസ് ഹരീന്ദ്രൻ നായരുടെ പേരിലായിരുന്നു. റിപ്പോര്‍ട്ട് വരുമ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഹരീന്ദ്രൻ നായർ. 3 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. കൂടാതെ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ 5 ഉദ്യോഗസ്ഥരുടെയും ഒരു കോണ്‍ട്രാക്ടറുടെയും പേരില്‍ നടപടി സ്വീകരിക്കണമെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ അനുവാദം വേണമെന്നും അഭിപ്രായം വന്നിട്ടുണ്ട്. ഗവണ്‍മെന്‍റ് സെക്രട്ടറിയാണ് അനുവാദത്തിനായ് ഇലക്ഷന്‍ കമ്മീഷന് കത്തെഴുതേണ്ടത്.
ഇലക്ഷന്‍ കഴിഞ്ഞാല്‍ അനുവാദം ഇല്ലാതെ തന്നെ സര്‍ക്കാരിന് നടപടി സ്വീകരിക്കാവുന്നതാണ്. അന്വേഷണ ഏജന്‍സി കുറ്റങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതോടൊപ്പം സസ്പെന്‍ഷന്‍ അടക്ക മുള്ള അച്ചടക്കനടപടി കൂടി ശുപാര്‍ശ ചെയ്തത് അസാധാരണ നടപടിയായി കണക്കാക്കുന്നു.

ഭരണ വകുപ്പാണ് ശിക്ഷാനടപടി സ്വീകരിക്കേണ്ടത്. അത് പൊതുമരാമത്ത് വകുപ്പാണ്. ഈ ശുപാര്‍ശകള്‍ക്ക് എല്ലാം ധനകാര്യ മന്ത്രിയുടെ അനുമതിയുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ അതിന്‍റെ തെളിവുകള്‍ ഹാജരാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. സസ്പെന്‍ഷന്‍ മതിയോ, സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമോ എന്ന കാര്യങ്ങള്‍ ഭരണ വകുപ്പ് നടപടികളുടെ ഭാഗമായി തീരുമാനിക്കുന്നതാണ്. കുറ്റക്കാര്‍ രക്ഷപ്പെടാതിരിക്കാന്‍ പഴുതുകള്‍ അടച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടില്‍ മേൽപ്പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ച് പുനര്‍സമര്‍പ്പിക്കാന്‍ ധനകാര്യ പരിശോധന വിഭാഗത്തെ ഇന്ന് (14-12-2020) തന്നെ അറിയിക്കുന്നതാണ്. 540 എഞ്ചിനീയര്‍മാരെയും പൊതുമരാമത്ത് ജീവനക്കാരെയും വിവിധ വീഴ്ചകളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ച് കഴിഞ്ഞു. ഇതില്‍ 2 ചീഫ് എഞ്ചിനീയര്‍മാരും 1 സൂപ്രണ്ടിംഗ് എഞ്ചിനീയറും ഉള്‍പ്പെടുന്നു. അങ്ങനെയുള്ള പൊതുമരാമത്ത് വകുപ്പിന് മേല്‍പ്പറഞ്ഞ വിഷയത്തില്‍ 4 എഞ്ചിനീയര്‍മാരുടെ പേരില്‍ നടപടി എടുക്കുന്നതില്‍ ഒരു പ്രയാസവുമില്ല.

എൻ്റെ ഓഫീസില്‍ ഒരു ഫയലും ആരും പൂഴ്ത്തി വെക്കാറില്ല. ഫയലുകള്‍ ഒന്നും കെട്ടികിടക്കാറില്ല. നിയമപരമായ കാരണങ്ങളാല്‍ കാത്തു സൂക്ഷിക്കേണ്ട ഫയലുകള്‍ നിശ്ചിത കാലം കാത്തു സൂക്ഷിക്കുന്നുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ വിട്ട് വീഴ്ചയില്ലാതെ നടപടി എടുത്ത് വരികയാണ്. ഒരു വീഴ്ചയും ഉണ്ടാകാതെ മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ കൊല്ലം റോഡുകളിലെ അച്ചടക്ക ഫയല്‍ ശരിയായി കൈകാര്യം ചെയ്ത പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെ താറടിക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാര്‍ക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളു. ധനകാര്യ പരിശോധന വിഭാഗത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് അവര്‍ സ്വയം പരിശോധിക്കണം. സംശയാതീതമായ തെളുവ് സഹിതം ഹാജരാക്കുമ്പോൾ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ദിവസം തന്നെ നടപടി എടുക്കുന്നതാണെന്നും വ്യക്തമാക്കുന്നു..''

English summary
Action will be taken if enough proof given on irregularities in road works, Says Minister G Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X