കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത ചാര്‍ജ്: കർശന നടപടിയെന്ന് ഗതാഗത മന്ത്രി, സീസണില്‍ കഴുത്തറപ്പ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ നിലവിലുള്ള സാഹചര്യം മുതലെടുത്ത് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ഓണം, ബക്രീദ് സീസൺ ആയതിനാൽ യാത്രക്കാർ ഏറെയുണ്ട്. വെള്ളപ്പൊക്കം കാരണം ദിവസങ്ങളോളം ഗതാഗതം മുടങ്ങിയതിനാൽ മാറ്റിവെച്ച യാത്രകളും ഇപ്പോഴാണ്. ഈ തിരക്കുകൾ മുതലെടുത്ത് ബസുകളിൽ ഉയർന്ന ചാർജ് ഈടാക്കുന്നതായാണ് പരാതി.

ഇത്തരം സർവിസുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കിന്റെ പരമാവധി 15 ശതമാനത്തില്‍ കൂടുതല്‍ ചാർജ് മറ്റുള്ളവർക്ക് ഈടാക്കാൻ പാടില്ല.

busstand-1535

അമിത ചാര്‍ജ് ഈടാക്കാതിരിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ യാത്രക്കാര്‍ കയറുന്ന ഇടങ്ങളില്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
English summary
actions may taken against private buses to kerala on overcharging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X