പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍; മാസപ്പടി, പാലാരിവട്ടം പാലം കേസുകളിലെ ഹര്‍ജിക്കാരന്‍
കൊച്ചി: പൊതുപ്രവർത്തകനും നിരവധി പ്രമുഖ കേസുകളിലെ ഹർജിക്കാരനുമായ ഗിരീഷ് ബാബു മരിച്ച നിലയില്‍. കളമശ്ശേരിയിലെ സ്വന്തം വീട്ടിലാണ് ഗിരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസത്തോളമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. മാസപ്പടി, പാലാരിവട്ടം പാലം അഴിമത തുടങ്ങിയ കേസുകളിലെ ഹർജിക്കാരനായിരുന്നു.

അസുഖമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങിയവർക്ക് പുറമെ നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം വിഷയത്തില്‍ ഹൈക്കൊടതിയില്‍ ഹർജി നല്‍കിയത്.












Click it and Unblock the Notifications