കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ്ബോസ് എന്താണെന്ന് അറിയാതെ ബിഗ് ബോസിന്റെ ഒപ്പം പോയ ആളാണ് ഞാന്‍: ജസ്‌ല മാടശ്ശേരി

Google Oneindia Malayalam News

കൊച്ചി: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ആക്ടിവിസ്റ്റും മുന്‍ മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കൈയടിയും റേറ്റിംഗും കൂടുതലാണെന്നും സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ് ബോസില്‍ നമ്മള്‍ കാണുന്നതെന്നും ജസ്ല മാടശ്ശേരി പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജസ്ല മാടശ്ശേരി.

ബിഗ് ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളും ഉണ്ടെന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയെന്നും ജസ്ല മാടശ്ശേരി പറഞ്ഞു. സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറി നടക്കുന്നവരാണെന്നും ജസ്ല മാടശ്ശേരി കൂട്ടിച്ചേര്‍ത്തു. 'ബിഗ്ബോസ് എന്താണെന്ന് അറിയാതെ ബിഗ് ബോസിന്റെ ഒപ്പം പോയ ആളാണ് താനെന്നും ജസ്ല മാടശ്ശേരി വ്യക്തമാക്കി.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബുനടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

1

ബിഗ് ബോസിലെ ആളുകളെ വിമര്‍ശിക്കുമ്പോള്‍ അവിടെ ഉള്ള അവസ്ഥ ഇവര്‍ക്കൊക്കെ എങ്ങനെ മനസ്സിലാകും എന്ന് തന്റെ അനുഭവം വെച്ച് ചിന്തിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതൊക്കെ സാഹചര്യങ്ങളാണ് അങ്ങനെയൊക്കെ സംഭവിക്കുമെന്നും ജസ്ല മാടശ്ശേരി പറഞ്ഞു.ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവര്‍ക്ക് അറിയാമെന്നും അത് അവര്‍ കൃത്യമായി പറയുന്നുണ്ടെന്നും ജസ്ല മാടശ്ശേരി പറഞ്ഞു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല മാടശ്ശേരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് ജസ്ല മാടശ്ശേരി എത്തിയത്.

2

ഈ സീസണില്‍ രജിത് കുമാറുമായുള്ള ജസ്ലയുടെ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ഐ എഫ് എഫ് കെ വേദിയില്‍ ഫ്രീ തിങ്കേഴ്സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല മാടശ്ശേരി ആദ്യമായി ശ്രദ്ധേയയാകുന്നത്. മലപ്പുറത്ത് എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിന്റെ പേരില്‍ അവര്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന്റെ പ്രതിഷേധത്തിലാണ് ജസ്‌ലയും സംഘവും ഫ്‌ളാഷ് മോബ് നടത്തിയത്. ആ സമയത്ത് കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ജസ്ല. എസ്സെന്‍സ് ഗ്ലോബല്‍ പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

3

തൊഴിലെടുക്കുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെയും തന്നെ മോശമായി പരാമര്‍ശിച്ച ചാരിറ്റി ഫിറോസ് കുന്നംപറമ്പിലിനെതിരെയുമൊക്കെ ജസ്ല തുറന്നടിച്ചിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 'മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദപരിപാടിയില്‍ നിന്ന് ജസ്ല മാടശ്ശേരി പിന്മാറിയിരുന്നു. സംവാദ പരിപാടിയില്‍ മുമ്പ് മുസ്ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിക്കുന്നത് കൊണ്ടാണ് പിന്‍മാറുന്നതെന്നായിരുന്നു ജസ്ല ഇതിന് കാരണമായി പറഞ്ഞത്. ഇന്ത്യയില്‍ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം ഷോ.

Recommended Video

cmsvideo
പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
4

2018 ജൂണ്‍ 24-നാണ് മലയാളം സീസണ്‍ ആരംഭിച്ചത്. ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് ജേതാവായത്. രണ്ടാം സീസണ്‍ കൊവിഡ് 75-ാം ദിനത്തില്‍ അവസാനിപ്പിച്ചു. മൂന്നാം സീസണില്‍ മണിക്കുട്ടന്‍ ആണ് ജേതാവായത്. നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ പതിപ്പിന്റെ അവതാരകന്‍. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയില്‍ മത്സരിക്കുന്നത്. ബിഗ് ബോസ് ഷോയിലെ പല പരാമര്‍ശങ്ങളും നേരത്തെ വിവാദമായിരുന്നു.

കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

English summary
Activist Jazla Madasseri about Malayalam Reality show Bigg Boss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X