കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിന് പിന്നാലെ രഹ്നഫാത്തിമക്ക് എട്ടിന്റെ പണിയുമായി ബിഎസ്എന്‍എല്‍; സസ്പന്‍ഡ് ചെയ്തു

Google Oneindia Malayalam News

പത്തനംതിട്ട: മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു.

<strong>ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി</strong>ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി

കൊച്ചി രവിപുരം ബിഎസ്എന്‍എല്‍ ഓഫീസ് ജീവനക്കാരിയാണ് രഹ്നഫാത്തിമ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശബരിമലയിലെത്തി വിശ്വാസികളെ പ്രകോപ്പിച്ചെന്നും കാട്ടി ബിജെപി നേതാവ് ബി രാധാകൃഷ്ണ മോനോനായിരുന്നു രഹ്നഫാത്തിമക്കെതിരെ പരാതി നല്‍കിയത്.

<strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌</strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌

പരാതിയുടെ പശ്ചാത്തലത്തില്‍ രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റു ചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും മുമ്പായിരുന്നു പോലീസ് കൊച്ചിയില്‍ നിന്നും രഹ്നനയെ അറസ്റ്റ് ചെയ്തത്.

rahna

English summary
activist rehana fathima suspended from bsnl after arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X