എം എൻ കാരശ്ശേരിക്കും പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ ആക്രമണം: സംഭവം കക്കാടംപൊയിലിൽ വെച്ച്!!
കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ഭൂമിയിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം. സി ആർ നീലകണ്ഠൻ, എംഎൻ കാരശേരി, കെ അജിത, ഡോ. ആസാദ്, പ്രൊഫ. കുസുമം ജോസഫ്, ടിവി രാജൻ എന്നിവർക്ക് നേരെയാണ് കക്കാടം പൊയിലിൽ വെച്ച് ആക്രമണമുണ്ടായത്. പരിസ്ഥിതി പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ സംസ്കാരിക പ്രവർത്തകർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫിനോട് അസഭ്യം പറഞ്ഞെന്നും കൈപിടിച്ച് തിരിക്കുകയും ചെയ്തെന്ന് എംഎൻ കാരശേരി വ്യക്തമാക്കി. തടയണ സംബന്ധിച്ച നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് പോയത്. സമരം ചെയ്യുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള അനധികൃത തടയണയും ക്വാറിയും ഉൾപ്പെടെയുള്ള നിർമാണങ്ങളുടേയും നിജസ്ഥിതി പരിശോധിക്കാനാണ് തങ്ങളെത്തിയതെന്നാണ് എംഎൻ കാരശ്ശേരി നൽകിയ വിശദീകരണം. അതേസമയം സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് സംഘത്തിലുണ്ടായിരുന്നവർ പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications