കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പരിസരത്ത് നടന്നത് കലാപം: താനും ഇരയെന്ന് ബിന്ദു അമ്മിണി, സർക്കാരിന്റെ ലക്ഷ്യം വോട്ട് ബാങ്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്നുമുള്ള പിന്നോട്ടുപോക്കായാണ് കാണുന്നതെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അവർ.

ക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!ക്കുട്ടനെ ചിരിപ്പിക്കാൻ ഋതുമന്ത്ര 'ഓവറാക്കി'യോ? കൊഞ്ചിക്കുഴഞ്ഞിട്ടും പതറാതെ 'യുവരാജൻ' മണിക്കുട്ടൻ!!!

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

 ജനങ്ങള്‍ കണ്ടു

ജനങ്ങള്‍ കണ്ടു


ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിനിടെ തെരുവുകളില്‍ എന്താണ് നടന്നതെന്ന് ജനം കണ്ടതാണെന്നും അന്നത്തെ കലാപത്തിന്റെ ഇരയാണ് താനെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാണിക്കുന്നു. ശബരിമല സമരം സമാധാനപൂര്‍വ്വമായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരിച്ച ബിജെപി നേതാവ് എംടി രമേശിന്റെ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു ബിന്ദുവിന്റെ പ്രതികരണം.

തെരുവുകളിൽ നടന്നതെന്ത്?

തെരുവുകളിൽ നടന്നതെന്ത്?

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ തെരുവുകളില്‍ അന്ന് എന്താണ് നടന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ മറക്കില്ല. തെരുവുകളില്‍ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും താന്‍ അതിന്റെ ഇരയാണെന്നും അവർ കൂട്ടിച്ചേർത്തു. കല്ലെറിയാനും തല എറിഞ്ഞുടയ്ക്കാനും തയ്യാറായി നിന്ന ഒരാള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഞങ്ങള്‍ക്ക് നടക്കേണ്ടി വന്നത്. ഈ ഞങ്ങളോടാണ് സമരം സമാധാനപൂര്‍വ്വമായിരുന്നെന്നും എംടി രമേശ് പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരെ ആരോപണം

ബിജെപിക്കെതിരെ ആരോപണം


ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിനിടെ ദിവസം 200 രൂപ വീതം കൊടുത്ത് ബിജെപി സമരക്കാരെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ബിന്ദു അമ്മിണി അവര്‍ വെറും സന്ദര്‍ശനത്തിന് വന്നുവെന്നാണോ പറയുന്നതെന്നും ചോദിക്കുന്നു. സമരം ശക്തമാക്കുന്നതിനായി ഓരോ മേഖല കേന്ദ്രീകരിച്ച് ആളുകളെ കൊണ്ടുവന്ന് ഇറക്കുകയാണ് ചെയ്തിരുന്നതെന്നും അവർ ആരോപിക്കുന്നു. ഇത്തരം ആളുകളെ ബിജെപി ഗുണ്ടാപ്പണിയ്ക്കുവേണ്ടിയാണ് റിക്രൂട്ട് ചെയ്തതെന്നും അവര്‍ ശബരിമല പരിസരത്ത് കലാപം നടത്തിയെന്നും അവർ ആരോപിക്കുന്നു. നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അവര്‍ ചെയ്തത്.

നിലപാട് മാറ്റം?

നിലപാട് മാറ്റം?

ശബരിമല പ്രവേശനത്തിനെതിരെ ഇത്തരത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായി എന്നത് സര്‍ക്കാരിന്റെ നിലപാട് മാറ്റമാണെന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തുന്നു. സിഎഎ വിരുദ്ധ സമരങ്ങളില്‍ എവിടെയെങ്കിലും അക്രമം കാണാനായോ എന്ന് ചോദിക്കുന്ന ബിന്ദു അമ്മിണി സിഎഎ വിരുദ്ധ മാര്‍ച്ചുകളെല്ലാം സമാധാനപരമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ആ കേസുകള്‍ പിന്‍വലിക്കുന്നതും കലാപം നടത്തിയിട്ട് ആ കേസുകള്‍ പിന്‍വലിക്കുന്നതും രണ്ടും രണ്ടാണെന്നും ഈ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

 വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയം

ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാർ നീക്കം വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അവർ കുറ്റപ്പെടുത്തുന്നു. കേരളത്തിൽ സംഘപരിവാറിന് വളരാനുള്ള നിലം ഒരുക്കിക്കൊടുക്കുന്നവരായി ഇവിടുത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും മാറിക്കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അവരുടെ നിലപാടില്‍ നിന്ന് പിന്നോട്ടുപോയെന്നും അവർ കുറ്റപ്പെടുത്തുന്നു. ജാതി മത പ്രീണനം തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നും നിലപാട് മാറ്റിയത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

നിയമസഭാ യോഗത്തിൽ

നിയമസഭാ യോഗത്തിൽ

ശബരിമല സ്ത്രീ പ്രവേശനം, പൌരത്വ നി നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധം ശക്തമായതോടെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയുൾപ്പെടെ സംഘടിപ്പിച്ച സംഭവങ്ങളിൽ നിരവധി ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതരമല്ലാത്തതും ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളുമാണ് പിന്‍വലിക്കുകയെന്നാണ് മന്ത്രിസഭാ യോഗത്തിലെ ധാരണ.


നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

English summary
Activits Bindu Ammini against state government's move to withdraw cases on Sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X