കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ? പൈസ ഉണ്ടെങ്കിൽ അതുകൊണ്ട് അവളെ പഠിപ്പിക്കൂ,കുറിപ്പ്

Google Oneindia Malayalam News

കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചലിലെ ഉത്രയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ഉത്രയേക്കാള്‍ നല്ലൊരു ഭാര്യയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവ് സൂരജ് കൊല ചെയ്യാന്‍ പദ്ധതിയിട്ടത്. ഉത്രയെ വിവഹാം കഴിക്കുന്നതിന് സൂരജ് വാങ്ങിയ സ്ത്രീധനമാകട്ടെ 98 പവനും പണവുമാണ്.

facebook post

ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ് നടന്‍ ആര്യന്‍ മേനോന്‍. ഇനിയെങ്കിലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ എന്ന് ആര്യന്‍ മേനോന്‍ ചോദിക്കുന്നു. സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ? അവള്‍ക്ക് അവളുടെ ജീവിത്തില്‍ തീരുമാനം എടുക്കാന്‍ ഉള്ള സ്‌പേസ് നല്‍കുമോ എന്നും ആര്യന്‍ മേനോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.ആര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക്‌ തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെൺകുട്ടിക്ക്‌ അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവൾക്ക്‌ അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാൻ ഉള്ള സ്പേസ്‌ നൽകുമോ??

ലോണും മറ്റ്‌ കട ബാധ്യതകളുമായി നിങ്ങൾ ഈ കിലോ കണക്കിന്‌ സ്വർണ്ണം വാങ്ങി അണിയിച്ച്‌ ഇട്ട്‌ ഒരു stranger ന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത്‌ പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന്‌ അത്‌ കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹമാണ്‌!!

ഇനി അഥവാ അങ്ങനെ നൽകാൻ പൈസ ഉണ്ടെങ്കിൽ ആ പൈസക്ക്‌ അവളെ പഠിപ്പിക്കൂ - അതുമല്ലെങ്കിൽ അവൾക്കായി, അവൾക്ക്‌ independent ആയി ജീവിക്കാനുള്ള ഒരു മൂലധനമായി നൽകൂ.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ്‌ ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ്‌ പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക്‌ വിരിച്ച്‌ പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച്‌ അങ്ങ്‌ കെട്ടിക്കും. എന്നിട്ട്‌ ഒരു പറച്ചിലാണ്‌ "ഹോ ആ ഭാരം അങ്ങ്‌ കഴിഞ്ഞല്ലോ.. സമാധാനമായി.." എന്ത്‌ സമാധാനം??

ഇനി അടുത്ത ഒരു കാര്യം.. ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട്‌ ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട്‌ നമ്മുടെ സമൂഹത്തിൽ?? സൗമ്യ കനിയേ carry ചെയ്യുന്ന സമയം ഞാൻ ആശുപ്ത്രിയിൽ വെച്ച്‌ പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത്‌ pregnancy ആയി വന്നിരിക്കുകയാണ്‌ കഴിഞ്ഞ 6 തവണ അബോർഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന്‌ വരെ അത്‌ ഭീഷണിയായി എന്ന് പറഞ്ഞത്‌ കേട്ട്‌ സൗമ്യ ചോദിച്ചൂ, "അപ്പോൾ ഇപ്പോഴും റിസ്ക്ക്‌ അല്ലെ??" അവർ തിരിച്ച്‌ പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്‌

"എനിക്ക്‌ ഇതല്ലാതെ ഒരു ചോയിസ്‌ ഉണ്ടോ??"

English summary
Actor aaryan menon viral facebook post about kerala women snakebite death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X