കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറക്കും മുൻപ് തകർന്ന വിമാനം പോലെ ഷാനവാസ് നീ കൂട്ടുകാരെ വിട്ടു പോയി', നടന്‍ അച്യുതാനന്ദന്റെ കുറിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: അപ്രതീക്ഷിതമായാണ് സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ കഴിഞ്ഞ ദിവസം വിട പറഞ്ഞ് പോയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

കരി ആയിരുന്നു ഷാനവാസിന്റെ ആദ്യ ചിത്രം. എന്നാല്‍ സൂഫിയും സുജാതയുമാണ് ഷാനവാസിനെ പ്രശസ്തനാക്കിയത്. അതിനൊക്കെ മുന്‍പുളള ഷാനവാസിനെ കുറിച്ച് നടന്‍ അച്യുതാനന്ദന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

'നരണിപ്പുഴയിൽ ലയിച്ച ഷാനവാസ്'

'നരണിപ്പുഴയിൽ ലയിച്ച ഷാനവാസ്'

'നരണിപ്പുഴയിൽ ലയിച്ച ഷാനവാസ്' എന്ന തലക്കെട്ടിലാണ് നടൻ അച്യുതാനന്ദന്റെ കുറിപ്പ്. വായിക്കാം: '' പതിനഞ്ച് കിലോമീറ്ററിനപ്പുറവും ഇപ്പുറവുമുള്ള പെരിങ്ങോടും നരണിപ്പുഴയും തമ്മിൽ ബന്ധപ്പെടാൻ സിനിമ ഒരു നിമിത്തമായി.പറക്കും മുൻപ് തകർന്ന വിമാനം പോലെ ഷാനവാസ് നീ കൂട്ടുകാരെ വിട്ടു പോയി. ശാരീരികാവസ്ഥയ്ക്കു മുന്നിൽ നമ്മളെല്ലാവരും തുല്യരാണ്. അനുഭവിക്കാതെ നിർവ്വാഹമില്ല. എങ്കിലും മനസ്സിനെ മഥിക്കുന്ന കലാപ്രവർത്തനത്തിലേർപ്പെടുന്നവരെന്ന നിലയ്ക്ക് വേദനയും, സുഖവും സമ്മിശ്ര പ്രതികരണങ്ങളെ താലോലിച്ചു മുന്നേറുക മാത്രം ചെയ്തു വന്ന കാലത്ത് നാം കണ്ടുമുട്ടി.

ഹ്രസ്വമായ കണ്ടുമുട്ടൽ... സിഡി കൈമാറ്റം

ഹ്രസ്വമായ കണ്ടുമുട്ടൽ... സിഡി കൈമാറ്റം

തൃശൂരിലെ വിബ്ജിയോറിൽ വച്ചു പരിചയപ്പെട്ട സുഹൃത്തുക്കൾ ഷാൻ റഹ്മാനും ജഗേഷുമാണ് ഷാനവാസിനോട് സുദേവൻ്റെ വരൂ എന്ന ചിത്രത്തെക്കുറിച്ച് പറയുന്നത്. ഗോഡ്സ് ഓൺ കൺട്രി എന്ന ഹ്രസ്വചിത്രത്തിൻ്റെ പണിപ്പുരയിലായിരുന്നു ഷാനവാസ്. യാത്ര - യാത്രക്കാരൻ എന്ന ഒരേ തന്തു എന്നല്ലാതെ മറ്റൊന്നും ബന്ധവുമില്ലാതിരുന്നിട്ടും ഒരുറപ്പിന് അയാളെ പറഞ്ഞു വിട്ടു. പെരുമ്പിലാവ് കസിനോ തിയേറ്ററിനു മുന്നിലെ ഹ്രസ്വമായ കണ്ടുമുട്ടൽ... സിഡി കൈമാറ്റം.

ബന്ധവും വളരുകയായിരുന്നു

ബന്ധവും വളരുകയായിരുന്നു

പിന്നീട് കോഴിക്കോട് മാതൃഭൂമി ഓഫീസിൽ ശ്രീ. ജെ. ആർ. പ്രസാദിൻ്റെ ക്യാബിനിൽ വെച്ച് പ്ലാനിങ്ങിൻ്റെ സിഡി കൊടുക്കാൻ നേരത്തും കൃത്യമായി ഷാനവാസ് വന്നു. പ്ലാനിങ്ങിൻ്റെ പ്രദർശനത്തോടെ, ബന്ധവും വളരുകയായിരുന്നു. ഷാനവാസ് തൻ്റെ ബൈക്കിൽ പെരിങ്ങോട്ടും ഒരു യാത്രാ സങ്കേതമാക്കി..വീടും, സ്റ്റേഡിയവും... അശോകേട്ടനും ... വരൂ, പ്ലാനിങ്ങ് ആനന്ദനെയും അശോകനേയും വച്ച് ചിത്രീകരിക്കാവുന്ന തൻ്റെ ജീവിതാനുഭവത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞു.. ദേശധ്വനി എന്ന മാസിക ശ്രീ. പരത്തുള്ളി രവീന്ദ്രൻ നടത്തിയിരുന്ന കാലമായിരുന്നു.

അതിയായ സിനിമാസക്തിയും കയറിക്കൂടി

അതിയായ സിനിമാസക്തിയും കയറിക്കൂടി

മലയാളം ടൈപ്പിങ്ങ് ജോലി, മാധ്യമം പത്രത്തിൻ്റെ പ്രാദേശിക റിപ്പോർട്ടർ എന്നിങ്ങനെ ... ഷാനവാസ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന അവസരത്തിൽ ത്തന്നെയായിരുന്നു അതിയായ സിനിമാസക്തിയും കയറിക്കൂടിയത്.. കാണുന്നതെല്ലാം സീനുകളും ഷോട്ടുകളുമായി പറഞ്ഞു ശീലിക്കാറുണ്ടായിരുന്നു ...
ആനന്ദാ ... നീ പാൻറും ഷർട്ടും ടൈയുമിട്ട് പാടവരമ്പിലൂടെ ഓടി വരുന്നതാണ് ഞാനാദ്യം കണ്ടത്... ബാക്കി താനേ പൂർത്തിയായതാണ് എന്നാണ് പുതിയ ഷോർട് ഫിലിമിനെക്കുറിച്ച് പറഞ്ഞത്... പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

മടി / സാവകാശം എന്നൊന്ന് ചിന്തയിലേ ഇല്ല

മടി / സാവകാശം എന്നൊന്ന് ചിന്തയിലേ ഇല്ല

മടി / സാവകാശം എന്നൊന്ന് ഷാനവാസിൻ്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. തിടുക്കപ്പെട്ട് ചെയ്യുക എന്നതും അതിൻ്റെ ഫലപ്രാപ്തിയായിരുന്നു.. എരമംഗലം, മൂക്കുതല എന്നിവിടങ്ങളിലായി അശോക് കുമാറും ( അശോകേട്ടൻ ) വാപ്പുക്കയും, സുദേവനെ ത്തന്നെയും ചേർത്ത് Door to Door എന്ന ഷോർട് ഫിലിം പൂർത്തിയാക്കി ... ജമാൽ ക്യാമറ കൈകാര്യം ചെയ്ത് മറ്റൊരു സുഹൃത്തായി മാറി... ജഗേഷ് കുടെ ത്തന്നെയുണ്ടായിരുന്നു. അതിനു മുൻപേ ഷാനവാസിൻ്റ മുഴുവൻ ശക്തിയുമായിരുന്ന അസുവിനെയും പരിചയപ്പെട്ടിരുന്നു.. ഒട്ടേറെ ഫെസ്റ്റിവലുകളിലൂടെ ചിത്രം പ്രേക്ഷകരിൽ ചലനമുണ്ടാക്കി..

ധൃതിക്കാരനായ ഷാനവാസ്

ധൃതിക്കാരനായ ഷാനവാസ്

അഭിമുഖങ്ങൾ, യാത്രകൾ , ഫെസ്റ്റിവൽ പങ്കാളിത്തങ്ങൾ.. പെരിങ്ങോടൻ ബന്ധങ്ങൾ . രാജേഷ് നന്ദിയം കോടിൻ്റെ വീട്ടിൽ നിന്നാണ് ജീവൻ ടി.വി. ഫെസ്റ്റിവലിലെ സിനിമ കണ്ടത്.... സുദേവൻ രണ്ട് എന്ന വിഷയം ചെയ്യാൻ ആലോചിച്ചപ്പോഴേ എഡിറ്റിംഗ് ഷാനവാസിനെ ഏൽപ്പിക്കാമെന്ന് തീരുമാനിച്ചു. അതിനിടയ്ക്കാണ് ഒരു ദാമ്പത്യവിഷയം സംസാരമധ്യേ സുദേവൻ പറഞ്ഞു വെച്ചത്.. ഒരു കഥയ്ക്ക് യോജിച്ച രീതിയിൽ തന്നെ പറഞ്ഞ കാര്യം ഷാനവാസിന് ഇഷ്ടപ്പെടുകയും.. തിരക്കഥാ രൂപത്തിലെഴുതിത്തരാൻ നിർബന്ധിച്ചെങ്കിലും തനിക്കു സാവകാശം വേണമെന്ന നിർദ്ദേശം ധൃതിക്കാരനായ ഷാനവാസിനു സ്വന്തം തിരക്കഥയാക്കേണ്ടി വന്നതിലെത്തിച്ചു..

എല്ലാവരുമായും ബന്ധം സ്ഥാപിച്ചു

എല്ലാവരുമായും ബന്ധം സ്ഥാപിച്ചു

മണികണ്ഠൻ പ്രഭാപുരം (മണികണ്ഠൻ പട്ടാമ്പി) ആണ് ഭർത്താവിൻ്റെ വേഷം ചെയ്തത്, രജനി, അബു എന്നിവരും ചേർന്ന് ചിത്രം പൂർത്തിയാക്കി. 90 Cm എന്ന Short film ഒട്ടേറെ പേർ കണ്ടു. അവാർഡും വാങ്ങിയിരുന്നു.. പിന്നീടാണ് രണ്ട് എന്ന കിണറുപണി പ്രമേയമാക്കിയ ചിത്രം തൊഴുക്കാട് ചിറ്റിലങ്ങാട്ട് ഷാജിയുടെ ചുമതലയിൽ ഒരു പറമ്പിൽ വച്ചു ചിത്രീകരിച്ചത്.. അപ്പോൾ നേരത്തേ തന്നെ ഷാനവാസ് എത്തിച്ചേർന്നു. എല്ലാവരുമായും ബന്ധം സ്ഥാപിക്കാനും സാധിച്ചിരുന്നു.. ഉണ്ണികൃഷ്ണേട്ടൻ, രാമചന്ദ്രേട്ടൻ, അരുൺലാൽ, വിജയകൃഷ്ണൻ, സഹദേവൻ, മഹേഷ്.

എല്ലാം സിനിമയ്ക്കു വേണ്ടി മാത്രം

എല്ലാം സിനിമയ്ക്കു വേണ്ടി മാത്രം

പിന്നെ കാക്കനാട്ടെ മെട്രോ സ്റ്റുഡിയോ.. രണ്ടിൻ്റെ പശ്ചത്തല സംഗീതമൊരുക്കിയ സുദീപ് പാലനാട്. ഷാനവാസ് സ്വന്തം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. തുടർന്നങ്ങോട്ട് കഥാ തിരക്കഥ.. നിർമ്മാതാക്കൾ എന്നിങ്ങനെ യാത്രയിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയിരുന്നു. ഇതിനിടെ എഗ്ഗ് & അഭി എന്ന ചിത്രവും ഷാനവാസ് ചെയ്തിരുന്നു.. ഷാനവാസ് തിരക്കിലായിരുന്നു.. വാണിജ്യ ഘടകങ്ങളുള്ള സിനിമ അയാളുടെ ലക്ഷ്യമായിരുന്നുവെങ്കിലും.. എല്ലാം സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു... അപ്രകാശിത കഥകൾ എത്ര പറഞ്ഞിട്ടുണ്ട് ഓരോ രാത്രിയാത്രകളിലും!

പെരിങ്ങോടിൻ്റെ ആദരാഞ്ജലികൾ

പെരിങ്ങോടിൻ്റെ ആദരാഞ്ജലികൾ

ഷാൻ... സുഹൃത്തേ , സഹോദരാ. നിൻ്റെ സംവിധാനത്തിൽ ഒരാവ്യത്തിത്തി കൂടി മുന്നിൽ നിൽക്കാൻ കഴിയില്ലല്ലോ എന്നത് ഒരു ദു:ഖമായവശേഷിക്കുന്നു .. കരി എന്ന ചിത്രവും, , സൂഫിയും സുജാതയും എന്ന ചിത്രവും മാത്രമേ പൊതു സിനിമാ മണ്ഡലം കണ്ടെത്തൂ. എന്നതിനാലാണ് പെരിങ്ങോട്ടെ നരണിപ്പുഴ ഷാനവാസ് ബന്ധം കുറിച്ചത്... സുഹൃത്തേ.. മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ സംവിധായകൻ : ഷാനവാസ് നരണിപ്പുഴ എന്ന് പറയുമല്ലോ എന്ന് ഒരു മന്ദമാരുതൻ്റെ തലോടലായി അവശേഷിക്കുന്നു. പ്രിയ സഹോദരിയുടെ ദു:ഖത്തിലും, മകൻ ആദത്തിൻ്റെയും മറ്റു ബന്ധു മിത്രങ്ങളുടെ വ്യസനത്തിലും ...കൂടെ ചേരുന്നു.. ഷാനവാസിൻ്റെ ഓർമ്മകൾക്കു മുന്നിൽ ... പെരിങ്ങോടിൻ്റെ ആദരാഞ്ജലികൾ''.

English summary
Actor Achuthanandan shares heartfelt note on Director Shanavas Naranipuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X