Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരങ്ങള്‍ ഇല്ലാതാക്കിയതിന് പിന്നില്‍ എംഎല്‍എയായ സിനിമാ നടന്‍! വെളിപ്പെടുത്തലുമായി നടന്‍ ആദിത്യന്‍

സിനിമാ സീരിയല്‍ താരങ്ങളായ ആദിത്യന്‍റേയും അമ്പിളിയുടേയും വിവാഹത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. രണ്ട് പേരുടേയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് പിന്നാലെ അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ഷൂട്ടില്‍ സെറ്റില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതോടെയാണ് വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയത്.

ആദിത്യന്‍റെ നാലാം വിവാഹമാണെന്ന രീതിയില്‍ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നു. പിന്നാലെ തനിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ ഒരു നിര്‍മ്മാതാവ് ആണെന്ന് ആദിത്യന്‍ ആരോപിച്ചു. ഇപ്പോള്‍ സിനിമാ നടനും എംഎല്‍എയുമായ വ്യക്തിയും തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയെന്നാണ് ആദിത്യന്‍റെ ആരോപണം.

 അമ്പിളി ദേവിയുടെ വിവാഹം

അമ്പിളി ദേവിയുടെ വിവാഹം

അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിധ്യത്തില്‍ കൊല്ലത്ത് ഒരു ദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയുടേയും ആദിത്യന്‍റേയും വിവാഹം നടന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.താരം വിവാഹമോചിതയായെന്ന കാര്യം വിവാഹവാർത്ത പുറത്ത് വന്നതോടെയാണ് ആരാധകർ അറിയുന്നത്.

 രണ്ടാം വിവാഹം

രണ്ടാം വിവാഹം

2009 ല്‍ ക്യാമറാമാനായ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചിരുന്ന. ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട് ഇവർക്ക്.വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ ആദിത്യനും അമ്പിളിക്കുമെതിരെ സോഷ്യല്‍ മീഡിയ വാളെടെത്തു.

 വിവാഹ തട്ടിപ്പ് വീരന്‍

വിവാഹ തട്ടിപ്പ് വീരന്‍

ആദിത്യന്‍ തട്ടിപ്പുകാരണെന്നായിരുന്നു ആദ്യവിമര്‍ശനം.ആദിത്യന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.പിന്നാലെ അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോയലും ഇരുവര്‍ക്കുമെതിരെ രംഗത്തെത്തി.

 പ്രതികരണവുമായി നടന്‍

പ്രതികരണവുമായി നടന്‍

ഇതോടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു നിര്‍മ്മാതാവാണെന്ന് ആദിത്യന്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ ചില വാര്‍ത്തകളും തെളിവുകളും തന്‍റെ പക്കല്‍ ഉണ്ടെന്നും ആദിത്യന്‍ പറഞ്ഞു.

 സിനിമാ താരമായ എംഎല്‍എ

സിനിമാ താരമായ എംഎല്‍എ

ഇപ്പോള്‍ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് സിനിമാ താരമായ എംഎല്‍എയാണെന്നാണ് ആദിത്യന്‍ ആരോപിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എയ്ക്കെതിരെ ആദിത്യന്‍ ഐആരോപണം ഉന്നയിച്ചത്.

 വീട്ടില്‍ വെച്ച്

വീട്ടില്‍ വെച്ച്

ഒരിക്കല്‍ ഒരു സ്വകാര്യ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ തന്നെ എംഎല്‍എ വീട്ടിലേക്ക് വിളിച്ചിരുന്നു. അതിന് ശേഷമാണ് തനിക്കെതിരെ എംഎല്‍എ രംഗത്തെത്തിയതെന്നും ആദിത്യന്‍ ആരോപിച്ചു.

 സ്വകാര്യ വിഷയം

സ്വകാര്യ വിഷയം

താന്‍ എംഎല്‍എയെ കാണാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി. എന്നാല്‍ സംസാരിച്ചത് തന്‍റെ വ്യക്തിപരമായ കാര്യം ആയതിനാല്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി താന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി.

 പിന്നീട് കഷ്ടകാലം

പിന്നീട് കഷ്ടകാലം

അന്നു മുല്‍ തന്നെ എംഎല്‍എ ദ്രോഹിക്കുകയാണ്. താന്‍ ഗുണ്ടാ ബന്ധമുള്ളയാണെന്ന രീതിയില്‍ പ്രചരണം നടന്നു. സീരിയലില്‍ അവസരം ലഭിക്കാതായി, വരുന്ന റോളുകള്‍ പോലും തട്ടിതെറിപ്പിച്ചു, ആദിത്യന്‍ പറഞ്ഞു.

 മാപ്പ് പറയണമെന്ന്

മാപ്പ് പറയണമെന്ന്

തന്‍റെ കഷ്ടകാലം മാറണമെങ്കില്‍ എംഎല്‍എയെ കണ്ട് മാപ്പ് പറയണമെന്ന് പലരും തന്നെ ഉപദേശിച്ചു. ഇതിനിടയില്‍ തന്‍റെ അമ്മയേയും ഗര്‍ഭിണിയായ സഹോദരിയേയും കേസില്‍ കുടുക്കി പീഡിപ്പിച്ചു.

 അമ്മയുടെ മരണം

അമ്മയുടെ മരണം

ഇതോടെ അമ്മയും താനും എംഎല്‍എയുടെ വീട്ടിലെത്തി. അവിടെ കൂടിയവരുടെ മുന്‍പില്‍ വെച്ച് എംഎല്‍എയുടെ കാല് പിടിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. അമ്മ മരിക്കാന്‍ കാരണം തന്നെ കേസുമായി ബന്ധപ്പെട്ടുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണെന്നും ആദിത്യന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+