കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എത്രയൊക്കെ പ്രബുദ്ധ ജനതയാണെന്ന് പറഞ്ഞാലും മിശ്ര വിവാഹങ്ങളോടും പ്രണയങ്ങളോടുമൊക്കെ വലിയൊരു വിഭാഗം കേരളീയര്‍ക്കും ഇപ്പോഴും അവമതിപ്പ് നിലനില്‍ക്കുന്നുണ്ട്. ആരെങ്കിലും മിശ്രവിവാഹിതരായാല്‍ ഇത്തരക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ഉപദേശങ്ങളും വിമര്‍ശനങ്ങലുമായും രംഗത്ത് എത്തും.

അത്തരത്തിലൊരു ദുരനുഭവമാണ് കഴിഞ്ഞ ദിവസം വിവാഹിതനായ നടനും അവതാരകനുമായ ആദില്‍ ഇബ്രാഹീമിന് നേരിടേണ്ടി വന്നത്. എന്നാല്‍ വിമര്‍ശകരെ ചുമ്മാതങ്ങ് വിടാതെ തന്‍റെ നിലപാട് കൃത്യമായ വ്യക്തമാക്കിയിരിക്കുകയാണ് ആദില്‍ ഇബ്രാഹീം. വിശദാംശങ്ങള്‍ ഇങ്ങനെ..

വിവാഹം

വിവാഹം

ടിവി ചാനലുകളിലൂടെ അവതാരക വേഷങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി മാറിയ ആദില്‍ ഇബ്രാഹീം കഴിഞ്ഞ ദിവസമാണ് ​എറണാകുളത്ത് വെച്ച് വിവാഹിതനായത്. തൃശൂര്‍ സ്വദേശീയായ നമിതയാണ് ആദിലിന്‍റെ വധു. തന്‍റെ വിവാഹക്കാര്യം ആദില്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

കുറിപ്പ്

കുറിപ്പ്

അപ്പോള്‍ കെട്ടുന്നില്ലന്നല്ലെ പറഞ്ഞോള്ളു. ഇപ്പോള്‍ കെട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി വിവാഹിതനായി.നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഉണ്ടാവണം". എല്ലാവരോടും സ്‌നേഹത്തോടെ ആദില്‍- നമിത എന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ ആദിലും നമിതയുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ചിലര്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തി. ആദില്‍ അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിനെതിരേയായിരുന്നു വിമര്‍ശനം. ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ആദിലിനെ ഫോളോ ചെയ്യുന്നുവെന്നും പ്രഖ്യാപിച്ചു.

അണ്‍ഫോളോ ചെയ്യും

അണ്‍ഫോളോ ചെയ്യും

'ഒരു മുസ്ലിം ആയിരുന്നിട്ടും ഈ വിവാഹം തീര്‍ത്തും ഷോക്കായിപ്പോയെന്നും ഇത്രയും കാലം ഫോളോ ചെയ്ത ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമായിരുന്നു ഒരു വ്യക്തി കമന്‍റ് ബോക്സില്‍ അഭിപ്രായപ്പെട്ടത്. ഈ കമന്‍റിനാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ആദില്‍ മറുപടി നല്‍കിയത്.

മറുപടി

മറുപടി

എന്നെയും എന്‍റെ വീട്ടൂകാരേയും ഭാര്യയെക്കുറിച്ചുന്ന വളരെ നെഗറ്റീവായ ചില കമന്‍റുകള്‍ ഞാന്‍ കണ്ടു. ആദ്യം ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ ആരെ വിവാഹം കഴിക്കണം എന്നത് എന്‍റെ മാത്രം തീരുമാനമാണെന്നും ആദില്‍ സ്റ്റാറ്റസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

എന്നോട് ക്ഷമിക്കണം

എന്നോട് ക്ഷമിക്കണം

എന്നോട് ക്ഷമിക്കണം ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുളളു. അതുകൊണ്ട് തന്നെ രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹം ആണിത്. ഞാന്‍ ഒരു മുസ്ലിം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.

മറ്റാര്‍ക്കും അവകാശം ഇല്ല

മറ്റാര്‍ക്കും അവകാശം ഇല്ല

ഞാന്‍ എന്താണോ അതിനെ സ്നേഹിക്കുന്ന ഒരു യഥാര്‍ത്ഥ മുന്യഷ്യന്‍ ആണെങ്കില്‍ മാത്രം തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതിയെന്നും ആദില്‍ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം. എന്‍റെ വിശ്വാസം എന്താണെന്ന് തെളിയിക്കാന്‍ മറ്റാര്‍ക്കും അവകാശം ഇല്ലെന്നും ആദില്‍ വ്യക്തമാക്കി.

നിരവധി പേര്‍

നിരവധി പേര്‍

അതേസമയം, വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ശേഷം ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ച് നടത്തിയ വിവാഹ സത്കാരത്തില്‍ സിനിമ-സീരിയില്‍ രംഗത്ത് നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിരവധി സിനിമകളില്‍

നിരവധി സിനിമകളില്‍

ടെലിവിഷന്‍ അവതാരകന്‍ എന്നതിന് പുറമെ ആര്‍ജെ, വിജെ, നടന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ആദില്‍ ഇബ്രാഹീം. 9, ലൂസിഫര്‍, ഹലോ ദുബായിക്കാരന്‍ എന്നീ മലയാള ചിത്രങ്ങള്‍ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

വിവാഹ വിവരം പങ്കുവെച്ചുകൊണ്ടുള്ള ആദിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

 100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി 100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി

 ആദ്യം എന്‍പിആര്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ് ആദ്യം എന്‍പിആര്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്

English summary
adil ibrahim reply to criticisms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X