കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശനിയാഴ്ച വൻ രാഷ്ട്രീയ അഴിമതി പുറത്ത്,ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗൺ'; നടി അഹാനയുടെ പോസ്റ്റ് വിവാദത്തിൽ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹ വ്യാപന ഭീഷണി നേരിടുന്ന പൂന്തുറ ഭാഗം പൂർണമായി അടച്ചിട്ടിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കമാന്റോ സംഘത്തേയും വിന്യസിച്ചിട്ടുണ്ട്.

എന്നാൽ സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ആരോപണമാണ് നടി അഹാന കൃഷ്ണകുമാർ ഉയർത്തിയിരിക്കുന്നത്. വലിയ വിമർശനമാണ് നടിയുടെ പരാമർശത്തിനെതിരെ ഉയർന്നിരിക്കുന്നത്.

 ഇൻസ്റ്റഗ്രാം പേജിൽ

ഇൻസ്റ്റഗ്രാം പേജിൽ

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സ്വർണകടത്ത് കേസ് നടന്നതിന് പിന്നാലെയാണെന്ന് അഹാന കൃഷ്ണകുമാർ ആരോപിച്ചത്. സ്റ്റാറ്റസിൽ ‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അപ്രതീക്ഷിതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,.. ലോട്സ് ഓഫ് ലാഫ്'എന്നായിരുന്നു അഹാന എഴുതിയത്.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
 കടുത്ത വിമർശനം

കടുത്ത വിമർശനം

നേരത്തേ തന്നെ സമൂഹ മാധ്യമങ്ങളിൽ ഇത്തരമൊരു പ്രചരണം ഉണ്ടായിരുന്നു. അതിനെ ഏറ്റുപിടിക്കുന്നതായിരുന്നു അഹാനയുടെ പ്രതികരണം. നടിക്കെതിരെ കടുത്ത വിമർശനാണ് നിരവധി പേർ ഉയർത്തിയത്. അഹാനയുടേത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്ന് മാധ്യമപ്രവർത്തകൻ സനീഷ് ഇളയടത്ത് ഫേസ്ബുക്കിൽ കുറിച്ചു.

 പോസ്റ്റ് വായിക്കാം

പോസ്റ്റ് വായിക്കാം

സനീഷിന്റെ കുറിപ്പ് വായിക്കാം-ഈ ബഹളങ്ങൾക്കൊക്കെയിടക്ക്,സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും നാട്ടിൽ അതിന്റെ വഴിക്ക് നടക്കും. അതിൽ ആളുകൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകുന്നതും തെറ്റൊന്നുമല്ല.

 സമ്പർക്കത്തിലൂടെയാണ് രോഗം

സമ്പർക്കത്തിലൂടെയാണ് രോഗം

എന്നാൽ അതിന്റെ പേരിൽ നമ്മുടെ നാട്ടുകാര് നേരിടുന്ന അതിഗുരുതരമായ സ്ഥിതിയെ നിസ്സാരീകരിക്കുന്ന , അത് വഴി നാട്ടുകാരെ വലിയ അപകടത്തിൽ പെടുത്തുന്ന പരിപാടിയായിപ്പോയി ഈ നടിയുടേത് .
ഇന്നലെ 301 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 64 പേർക്ക്. അതിൽ 60 പേർക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം വന്നത്.

 ഭയമുണ്ട് അന്തരീക്ഷത്തിൽ

ഭയമുണ്ട് അന്തരീക്ഷത്തിൽ

പൂന്തുറ സമൂഹവ്യാപന ഭീഷണിയിലാണ്. അവിടെ കമാൻഡോകളെയടക്കം വിന്യാസിച്ചിരിക്കുകയാണ്. ഇതെഴുതുന്ന ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്. ഭയമുണ്ട് അന്തരീക്ഷത്തിൽ. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

 ഗൗരവാവസ്ഥ

ഗൗരവാവസ്ഥ

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ നേതൃത്വം നൽകുന്ന, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യസംവിധാനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒക്കെ പ്രഖ്യാപിക്കാനാവൂ. തിരുവനന്തപുരത്ത് അത്തരമൊരു നടപടി അനിവാര്യമാക്കുന്ന ഗൗരവാവസ്ഥ ശരിയായി തന്നെ ഉണ്ട്.

 തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്

ഈ നടി സോഷ്യൽ മീഡിയയിൽ വലിയ കൂട്ടം ഫോളോവേഴ്സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓർമിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ എന്ന് പറഞ്ഞ് കൊള്ളട്ടെ.

സ്വർണക്കടത്ത് കേസ്; കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസിന്റെ മിന്നൽ പരിശോധന!! സന്ദീപുമായി ബന്ധംസ്വർണക്കടത്ത് കേസ്; കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസിന്റെ മിന്നൽ പരിശോധന!! സന്ദീപുമായി ബന്ധം

 'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ് 'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ്

'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം''മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം'

English summary
Actor Ahaana Krishnan's Instagram status about triple lockdown in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X