വിഎസും അജു വര്‍ഗീസും തമ്മില്‍ എന്താണ് ബന്ധം? സെല്‍ഫി തകര്‍ത്തു...
പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നു ചോദിച്ച പോലെ..നമ്മുടെ ചിരികുടുക്ക അജു വര്‍ഗീസിന് വിഎസുമായി എന്താണ് ബന്ധം എന്നു ചോദിച്ചു പോകും. അത്തരത്തിലുള്ള തകര്‍പ്പന്‍ സെല്‍ഫിയാണല്ലോ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. അജു വര്‍ഗീസ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കൂടെ നില്‍ക്കുന്ന കിടിലന്‍ സെല്‍ഫിയും എത്തി.
അജുവിന്റെ ഫേസ്ബുക്ക് പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ ഇട്ടാലെന്താ കുഴപ്പം..അല്ലേ...എന്നാല്‍ അവിടെയും ട്രോളര്‍മാര്‍ എത്തി എന്നതും രസകരമാണ്. ഫോട്ടോവിനു വന്ന കമന്റുകളും വിമര്‍ശനങ്ങളും ഒന്നു കാണേണ്ടതു തന്നെയാണ്.

ഇതാണാ..സെല്‍ഫി
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കൂടെ യുവതാരം അജു വര്‍ഗീസിന്റെ കിടിലന്‍ സെല്‍ഫി ഇതാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
|
വിഎസും അജുവും തമ്മില്‍ എന്താണ് ബന്ധം
ഫോട്ടോ കണ്ടവര്‍ ആരായാലും ചോദിച്ചു പോകും അജുവിന് വിഎസിന്റെ അടുത്ത് എന്താ കാര്യമെന്ന്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ കോളേജിലെ പരിപാടിക്കിടെയാണ് സെല്‍ഫി എടുത്തത്.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
വിഎസ് എന്ന നേതാവിനെ അജുവിന് വളരെ ഇഷ്ടമാണത്രേ. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലുമാണ് അജു ഇപ്പോള്‍. ഓര്‍മ്മയില്‍ സൂക്ഷിച്ചുവെക്കാനാണ് ഈ ഫോട്ടോ. വലിയ നേതാവിന് ബിഗ് സല്യൂട്ടെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.

അവിടെയും ട്രോളര്‍മാര്‍ എത്തി
എല്ലായിടത്തും ട്രോളര്‍മാര്‍ എത്തുമല്ലോ. അജുവിനും കിട്ടി പരിഹാസങ്ങളും വിമര്‍ശനങ്ങളും. ഫോട്ടോ കാണുമ്പോള്‍ ചിലരുടെ ഭാവം ഇങ്ങനെയാണെന്നാണ് പറയുന്നത്.

എല്‍ഡിഎഫിനൊരു വോട്ട്
ഫോട്ടോവിനു വന്ന മറ്റൊരു കമന്റാണിത്. വോട്ട് ചോദിക്കുകയാണോ ഈ സെല്‍ഫിയിലൂടെ എന്നു പറയുന്നൊരു കമന്റ്. ദുല്‍ഖര്‍ സല്‍മാന്‍ എല്‍ഡിഎഫിനൊരു വോട്ട് എന്നു പറയുന്ന ഫോട്ടോവാണ് ഇട്ടത്.

പരിഹാസങ്ങള്‍
സെല്‍ഫിയെടുക്കുന്നതൊക്കെ കൊള്ളാം. അജുവിന്റെ പേരിലും ആരോപണങ്ങള്‍ ഉന്നയിക്കാതെ നോക്കിക്കോളൂ എന്നുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു ഫോട്ടോവിനു കമന്റുകള്‍ വരുന്ന വഴിയേ എന്നു തോന്നിപ്പോകും. ഫോട്ടോവിനു മണിക്കൂറുകള്‍ക്കകം എട്ടായിരത്തിലധികം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications