Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും മോഹന്‍ലാലും അലന്‍ സിയറെ കണ്ട് പഠിക്കണം.. ആര്‍ട്ടിസ്റ്റ് ബേബിയുടെ പ്രതിഷേധം വൻ ഹിറ്റ്!!!

ഞാന്‍ കുറച്ച് ദിവസങ്ങളിലായി അമേരിക്കയിലായിരുന്നു. ഇതേക്കുറിച്ച് എനിക്ക് വലിയ അറിവില്ല - ദേശീയഗാന വിവാദത്തില്‍ കമലുമായി ബന്ധപ്പെട്ട വിവാദത്തോട് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. എം ടിയെ വെറുതെ വിടണം എന്ന് പറയാന്‍ കാണിച്ച ആര്‍ജ്ജവം പോലും മോഹന്‍ലാല്‍ കമലിന്റെ കാര്യത്തില്‍ കാണിച്ചില്ല.

Read Also: കെ മുരളീധരനൊപ്പം തൃശ്ശൂർ രാമനിലയത്തിൽ ഉണ്ടായിരുന്ന നടി ആര്.. സോഷ്യൽ മീഡിയയിൽ പഴയ വിവാദം വീണ്ടും ചർച്ചയാകുന്നു...

മോഹന്‍ലാലിനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, ഇടതുപക്ഷ സഹയാത്രികന്‍ എന്ന് പറയപ്പെടുന്ന മമ്മൂട്ടിയും കമലിനെതിരായ സംഘപരിവാര്‍ ആക്രോശങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ കൂട്ടാക്കിയിട്ടില്ല. അങ്ങനെ പല പ്രമുഖരും മിണ്ടാതിരിക്കുകയാണ്. അപ്പോഴിതാ അലന്‍സിയര്‍ എന്ന ആര്‍ട്ടിസ്റ്റ് ബേബി നട്ടെല്ല് വളക്കാതെ, സംഘപരിവാര്‍ ഫാസിസത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നു. സോഷ്യല്‍ മീഡിയ ആഘോഷിക്കാതെ വിടുമോ.

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ ഒന്നായിരുന്നു ആര്‍ട്ടിസ്റ്റ് ബേബി. ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി എന്ന ചോദ്യം സിനിമയിലെ ഹൈലൈറ്റും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ഒരേസ്വരത്തില്‍ പറയുന്നു. ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല. നട്ടെല്ലുള്ള കലാകാരനാണ്. ഒരു ആണ്‍കുട്ടിയാണ്.

അണ്ടര്‍വെയറിന്റെ സ്‌നേഹം...

അണ്ടര്‍വെയറിന്റെ സ്‌നേഹം...

കാസര്‍കോട് പുതിയ ബസ് സ്്റ്റാന്‍ഡില്‍ തെരുവുനാടകം പോലെ ഒരു ഷോ. അമേരിക്കയുടെ പതാകയെ അണ്ടര്‍വെയറാക്കി ധരിച്ച് ഒരു ഒറ്റയാള്‍ പ്രകടനം. കൂടെ അണ്ടര്‍വെയറിന്റെ സ്‌നേഹം രാജ്യസ്‌നേഹമല്ല എന്നൊരു പ്രഖ്യാപനവും. ആദ്യമൊന്നും സംഭവം എന്താണെന്ന് മനസിലായില്ലെങ്കിലും പതിയെപ്പതിയെ കാസര്‍കോട്ടുകാര്‍ അലന്‍സിയറെ തിരിച്ചറിഞ്ഞു. കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

എന്തിനാണീ പ്രതിഷേധം

എന്തിനാണീ പ്രതിഷേധം

സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലതെന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധ പ്രകടനം. ജനിച്ചുവീണ മണ്ണ് വിട്ട് പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. രാജ്യം വിട്ടുപോകാന്‍ കല്പിക്കുന്നത് ഒരാളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് നടന്‍ തുറന്നടിച്ചു.

പ്രതിഷേധിക്കാതെ തരമില്ല

പ്രതിഷേധിക്കാതെ തരമില്ല

കേരളത്തിലെവിടെയായാലും തന്റെ പ്രതിഷേധം അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഈ പ്രകടനം. ഭാരതമെന്നത് എന്റെ നാടാണ്. എന്നെ ഇവിടെനിന്ന് പാകിസ്താനിലേക്കോ അമേരിക്കയിലേക്കോ ചവിട്ടിത്തള്ളാന്‍ ആര്‍ക്കും അവകാശമില്ല. - കൃത്യമായിരുന്നു അലന്‍സിയറിന്റെ സന്ദേശം. പീപ്പിയൂതിക്കൊണ്ടും അമേരിക്കന്‍ പതാക താറുടുത്തുകൊണ്ടും അലന്‍സിയര്‍ പറയാനുള്ളത് പറഞ്ഞു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഈ ബസ് പാകിസ്താനിലേക്ക് പോകുമോ എന്ന് ചോദിച്ചുകൊണ്ടാണ് യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസിലേക്ക് ഒറ്റമുണ്ട് മാത്രമുടുത്ത അലന്‍സിയര്‍ വലിഞ്ഞുകയറിയത്. എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന്. നിങ്ങളും വരുന്നോ. ഇതായിരുന്നു ചോദ്യം. ഈ ഒരു ബസില്‍ മാത്രമല്ല, പല ബസുകളിലും അലന്‍സിയര്‍ കയറി. ഇതൊക്കെത്തന്നെ ചോദിച്ചു.

പിന്നാലെ ഒരു ഏകാംഗ നാടകം

പിന്നാലെ ഒരു ഏകാംഗ നാടകം

തെരുവുനാടകങ്ങളെ ഓര്‍മിപ്പിക്കുന്ന ശൈലിയിലായിരുന്നു അലന്‍സിയറിന്റെ പ്രകടനം. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്ന് യാത്രക്കാരെ നോക്കി അലന്‍സിയര്‍ പ്രകടനം തുടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് അലന്‍ സിയര്‍. ഒരു സിനിമയുടെ ഷൂട്ടിങിന് വേണ്ടിയാണ് കാസര്‍കോട് എത്തിയത്.

അലന്‍ സിയറിന്റെ സിനിമകള്‍

അലന്‍ സിയറിന്റെ സിനിമകള്‍

മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയാണ് അലന്‍സിയറിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. തീയറ്റര്‍ നടനാണ്. 1997 മുതല്‍ 2003 വരെ സജീവമായിരുന്നു. 2013ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ തിരിച്ചുവന്നു. അന്നയും റസൂലും, കന്യക ടാക്കീസ്, വെടിവഴിപാട്, കലി, കമ്മട്ടിപ്പാടം, കസബ, കിസ്മത്ത്, ഗപ്പി, തോപ്പില്‍ ജോപ്പന്‍ എന്നിങ്ങനെ പോകുന്നു അലന്‍സിയറുടെ സിനിമാ ജീവിതം.

ഇത്രയ്ക്ക് ചങ്കൂറ്റം

ഇത്രയ്ക്ക് ചങ്കൂറ്റം

ആര്‍ട്ടിസ്റ്റ് ബേബിക്ക് ഇത്രയ്ക്ക് ചങ്കൂറ്റം ഉണ്ടായിരുന്നോ

പ്രമുഖ താരങ്ങള്‍

പ്രമുഖ താരങ്ങള്‍

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സിനിമയിലും ജീവിതത്തിലും

ബേബി ഓണ്‍ ബോര്‍ഡ്

ബേബി ഓണ്‍ ബോര്‍ഡ്

ഒരു നിശബ്ദ ട്രോള്‍ - ബാക്കിയെല്ലാം വാര്‍ത്തകള്‍ പറയും

കയ്യടിക്കെടാ

കയ്യടിക്കെടാ

അലന്‍സിയറുടെ ഒറ്റയാള്‍ പോരാട്ടം കണ്ടില്ലേ, ഇനി കയ്യടിക്കെടാ

ഇത്രയ്ക്ക് ടോപ്പ്

ഇത്രയ്ക്ക് ടോപ്പ്

ആര്‍ട്ടിസ്റ്റ് ബേബി ഇത്രയ്ക്ക് ടോപ്പായിരുന്നു അല്ലേ

അലാവുദ്ദീന്‍

അലാവുദ്ദീന്‍

അലന്‍ സിയര്‍ എന്ന് ശരിക്ക് വായിക്കാന്‍ പോലും പറ്റുന്നില്ല.

വീഡിയോ

അലന്‍ സിയറിന്റെ കാസര്‍കോട്ടെ പ്രകടനം. വീഡിയോ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+