• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണം

കൊച്ചി; മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ടായിരുന്നു താരസംഘടനയായ അമ്മ 2008 ൽ ബ്രഹ്മാണ്ഡ ചിത്രം ട്വന്റി-20 പുറത്തിറക്കിയത്. ദിലീപായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. താരങ്ങൾക്ക് പ്രതിഫലം നൽകാതെയായിരുന്നു ചിത്രം. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് പെൻഷൻ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിർമ്മിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അത്തരമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് താരസംഘടന. എന്നാൽ വരാനിരിക്കുന്ന ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്നാണ് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നത്.

താരങ്ങളെ സഹായിക്കാൻ

താരങ്ങളെ സഹായിക്കാൻ

ട്വന്റി-20 ക്ക് സമാനമായ രീതിയിൽ തന്നെ ചിത്രം ഒരുക്കാനാണ് പദ്ധതി എന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. കൊവിഡ് മൂലം സിനിമ വ്യവസായം പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ പല അംഗങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതുകൊണ്ട് തന്നെ താരങ്ങളെ സഹായിക്കാനാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.

ഇടവേള ബാബു പറഞ്ഞത്

ഇടവേള ബാബു പറഞ്ഞത്

മുൻ പടത്തിന്റെ ജോഷിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ടികെ രാജീവ് കുമാറായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പടത്തെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടവേള ബാബു വെളിപ്പെടുത്തിയത്.

സിനിമയെ കുറിച്ച് ആലോചിച്ചത്

സിനിമയെ കുറിച്ച് ആലോചിച്ചത്

ഈ വർഷം അമ്മയുടെ നേതൃത്വത്തിൽ ഒരു ചാനലുമായി ചേർന്ന് സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു.എന്നാൽ കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ആ പദ്ധതി പൊളിഞ്ഞു. അതോടെയാണ് ട്വന്റി-ട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചത്.

ചർച്ച നടന്നിരുന്നു

ചർച്ച നടന്നിരുന്നു

അമ്മയുടെ കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇതുപോലൊരു ചിത്രം എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടന്നിരുന്നു. സംഘടനയുടെ 25ാം വാർഷികവുമാൻ് അടുത്ത് വരുന്നത്. ഈ ഘട്ടത്തിൽ കൂടിയായിരുന്നു ഇത്തരമൊരു ചർച്ച.

പണം സമാഹരിക്കാൻ

പണം സമാഹരിക്കാൻ

കൊച്ചിയിൽ സംഘടനയ്ക്കായി ഓഫീസ് നിർമ്മിക്കുന്നുണ്ട്. ഇതിനെല്ലാം പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതോടെയാണ് എന്നാൽ സിനിമ മതിയെന്ന തലത്തിലേക്ക് ചർച്ച ഉയർന്നത്. സിനിമ ചെയ്യാൻ വേണ്ട ഒരു പ്രോജക്ട് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണയായിരുന്നതായും ഇടവേള ബാബു പറഞ്ഞു.

പണം കൊടുത്ത് മാത്രം

പണം കൊടുത്ത് മാത്രം

അതേസമയം പുതിയ ചിത്രം ട്വന്റി-ട്വന്റി പോലെ ആയിരിക്കില്ലെന്നും ഇടവേള ബാബു പറഞ്ഞു.ട്വന്റി-ട്വന്റി കൊണ്ട് ദിലീപിന് മാത്രമാണ് ഗുണമുണ്ടായത്. ട്വന്റി-ട്വന്റിയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. എന്നാല്‍ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ. ഒരു കോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുളളുവെന്നും ഇടവേള ബാബു പറഞ്ഞു.

അഭിനേതാക്കൾ ആരൊക്കെ

അഭിനേതാക്കൾ ആരൊക്കെ

ഈ ഘട്ടത്തിലാണ് അഭിനേതാക്കൾ ആരെല്ലാമാകും എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ഉയർത്തിയത്. നടി ഭാവന ഉണ്ടാകുമോയെന്നായിരുന്നു ചോദ്യം. എന്നാൽ ഇല്ലെന്നായിരുന്നു മറുപടി. ഭാവന നിലവില്‍ അമ്മയില്‍ ഇല്ല.മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു.

ഭാവനയെ ഉൾപ്പെടുത്താനാകില്ല

ഭാവനയെ ഉൾപ്പെടുത്താനാകില്ല

ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ഭാവന ചെയ്തതിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അംഗത്വമില്ലാത്തതിനാൽ അവരെ ഉൾപ്പെടുത്താനാകില്ല. കഴിഞ്ഞ ട്വിന്റി-20 യിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാന്‍ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു.

രാജിവെച്ചത്

രാജിവെച്ചത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെ്ട് നാല് സിനിമാ താരങ്ങളാണ് താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ റീമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവെച്ച മറ്റു നടിമാര്‍.ഇരയും വേട്ടക്കാരനും ഒരേ സംഘടനയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു താരങ്ങൾ അന്ന് നിലപാട് അറിയിച്ചത്.

മൊഴിമാറ്റിയില്ലെന്ന്

മൊഴിമാറ്റിയില്ലെന്ന്

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ താന്‍ ദിലീപിന് അനുകൂലമായി കൂറുമാറുകയോ മൊഴി മാറ്റിപ്പറയുകയോ ചെയ്തിട്ടില്ലെന്നും മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ ഇടവേള ബാബു പറഞ്ഞു. താൻ പറഞ്ഞ കാര്യം തനിക്കല്ലേ അറിയൂ പിന്നെ എങ്ങനെയാണ് മൊഴി മാറ്റി എന്ന് പറയാൻ സാധിക്കുകയെന്നായിരുന്നു ഇടവേള ബാബുവിന്റെ ചോദ്യം.

രേഖപ്പെടുത്തിയത്

രേഖപ്പെടുത്തിയത്

പോലീസ് ഞാൻ പറഞ്ഞ കാര്യങ്ങളല്ല മുഴുവനായും രേഖപ്പെടുത്തിയത്. പറയാത്തതും പറഞ്ഞതുമായ കാര്യങ്ങൾ തന്റെ മൊഴിയായി വന്നിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം ഒപ്പിടേണ്ടേയെന്ന് ഞാൻ പോലീസിനോട് ചോദിച്ചിരുന്നു. എന്നാൽ വേണ്ടയെന്നായിരുന്നു പോലീസ് പറഞ്ഞത് , ഇടവേള ബാബു പറഞ്ഞു.

ഇല്ലാതാക്കുന്നുവെന്ന്

ഇല്ലാതാക്കുന്നുവെന്ന്

തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതക്കുന്നുവെന്ന് നടി പരാതി ഉയർത്തിയിട്ടില്ലേയെന്ന ചോദ്യത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. വ്യക്തിപരമായി അപ്പോൾ പറഞ്ഞുവല്ലേ എന്ന് ചോദിച്ചപ്പോൾ അത് മാത്രമല്ല പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും എമ്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

തനിക്ക് കൊവിഡ് പ്രതിരോധ ശേഷിയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്, തിരഞ്ഞെടുപ്പ് റാലികളിലേക്ക്

നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്കോ,ദില്ലിയിൽ എത്തി.. മാറ്റം അനിവാര്യമെന്ന് ട്വീറ്റ്

ബിഹാറില്‍ നാടകീയതകള്‍; കോണ്‍ഗ്രസ് ജയിക്കാന്‍ ആഗ്രഹിക്കുന്ന നിതീഷ് കുമാര്‍, ലക്ഷ്യം ബിജെപിയെ വെല്ലുക

കൂറുമാറിയതായി

കൂറുമാറിയതായി

നടി ആക്രമിക്കപ്പെട്ട കേസിൽ നാല് പേരാണ് ഇതുവരെ മൊഴിമാറ്റിയത്. ആക്രമിക്കപ്പെട്ട നടി ദീലീപിനെതിരെ പരാതി പെട്ടെന്നായിരുന്നു ഇടവേള ബാബു പോലീസിനോട് പറഞ്ഞത്. എന്നാൽ കോടതിയിൽ തനിക്ക് ഓർമ്മയില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. ഇതോടെ നടൻ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയായിരുന്നു.

cmsvideo
  Idavela babu's reply to Parvathy Thiruvoth | Oneindia Malayalam

  English summary
  Actor and amma general secretary idavela babu says actress bavana won't be in new multi star movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X