കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നേരത്തെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കൂ; സ്റ്റിക്കർ ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്ന് നടൻ കൃഷ്ണകുമാർ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ രംഗത്ത്. കേന്ദ്രം നല്‍കിയ 596 ടണ്‍ കടല പുഴുവരിച്ച് നശിക്കുന്നു എന്ന മനോര നല്‍കിയ പത്രവാര്‍ത്തയുടെ കട്ടിംഗ് പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു 'സ്റ്റിക്കര്‍ ഗവണ്മെന്റ്' മാത്രമാണിവിടെ ഉള്ളതെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ കൂടെ നില്‍ക്കണമെന്നും കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിക്കുന്നു. കൃഷ്ണകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

kerala

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു.

കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു 'സ്റ്റിക്കര്‍ ഗവണ്മെന്റ്' മാത്രമാണിവിടെ ഉള്ളത്..ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുനെങ്കില്‍ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മണിക്കുട്ടനെ ഞെട്ടിച്ച് പുതിയ സിനിമയുടെ ഓഫര്‍; വില്ലനായി പൊളി ഫിറോസ്, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്മണിക്കുട്ടനെ ഞെട്ടിച്ച് പുതിയ സിനിമയുടെ ഓഫര്‍; വില്ലനായി പൊളി ഫിറോസ്, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയത്തായിരുന്നു നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സജീവമായിരുന്നു താരം.

Recommended Video

cmsvideo
Krishnakumar's family's earning from YouTube

ബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്കബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്ക

പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരംപിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരം

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Actor and BJP leader Krishna Kumar criticizes the state government, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X