Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്നെപ്പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട ഗതികേട് എനിക്കില്ല'; വിമര്‍ശനങ്ങളോട് സുരേഷ് ഗോപി

തൃശൂര്‍: തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. അംബാനിയുടെയും അദാനിയുടെയും പണം വാങ്ങി ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ 64ാം വയസിലും താന്‍ കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കുന്ന പണമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെയും അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടികയിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വിമര്‍ശിക്കുന്നവര്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം ഇതൊന്നും നടക്കില്ലെന്ന്. അടുത്ത വര്‍ഷം ഈ സമയത്ത് തിരഞ്ഞെടുപ്പ് ആണ്. അപ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരു പൈസ പോലും ആര്‍ക്കും കൈമാറാന്‍ കഴിയില്ല. പിന്നെ ഈ പണം അംബാനിയും അദാനിയും കൊടുക്കുന്നതാണെന്നാണ് പറയുന്നത്. തല്‍ക്കാലം നിന്നെയൊക്കെ പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല .

suresh gopi

എന്റെ 64ാം വയസിലും നല്ല അന്തസായി പണിയെടുത്താണ് ജീവിക്കുന്നത്. നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്. ജയരാജിന്റെ ചിത്രത്തില്‍ നാല് ഫൈറ്റുകളാണ് ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിച്ചുണ്ടാക്കുന്ന കാശെടുത്താണ് ഞാന്‍ ചെലവാക്കുന്നത്. ഇത് ആദായനികുതി വകുപ്പിന്റെയും ട്രെസ്റ്റിന്റെയും കണക്കിലുണ്ട്. ആര്‍ക്ക് വേണെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവത്തില്‍ വിശ്വാസമൂന്നിയാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. ഇതൊന്നും ഇല്ലാത്തവര്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലുള്ള മേള കലാകാരന്മാര്‍ക്കും സുരേഷ് ഗോപി സഹായവുമായി രംഗത്തെത്തിയിരുന്നു. സുരേഷ്ഗോപിയുടെ അന്തരിച്ച മകള്‍ ലക്ഷ്മിയുടെ പേരിലുള്ള സുരേഷ്ഗോപി് ഇനീഷ്യേറ്റീവ് ആണ് കലാകാരന്മാര്‍ക്ക് ആദരം ഒരുക്കിയത്. പല കലാകാരന്മാരെയും കാല്‍തൊട്ട് വന്ദിച്ചാണ് അദ്ദേഹം കൈനീട്ടം കൈമാറിയത്.

കൂടാതെ കേരളത്തില്‍ കലാകാരന്മാരുടെ ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കാനും സുരേഷ് ഗോപി കലാകാരന്മാരോട് ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കില്‍ താന്‍ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുമായി സംസാരിച്ചുകഴിഞ്ഞു. കൂടാതെ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാക്ക് വിദേശ പരിപാടികളില്‍നിന്ന് കിട്ടുന്ന ലാഭത്തിന്റെ പകുതിയും ഇതിലേക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+