കെ സി ബി സി ആസ്ഥാനം സന്ദർശിച്ച് സുരേഷ് ഗോപി; രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പ്രതികരണം
കൊച്ചി: കെ സി ബി സി ആസ്ഥാനം സന്ദർശിച്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ഒരു മണിക്കുറോളം സുരേഷ് ഗോപി കെ സി ബി സി ആസ്ഥാനത്ത് ചിലവഴിച്ചു. സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
'സൗഹൃദത്തിന്റെ ഭാഗം ആയാണ് സന്ദർശനം നടത്തിയത്. വൈദികരുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചു.' പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി സന്ദർശനത്തിനൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വാരപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശനം സൗഹൃദ സന്ദർശനം മാത്രാം ആയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമായത്.

വിശ്വാസ സമൂഹത്തിന്റെ ചില കാര്യങ്ങൾ പങ്കുവെയ്ക്കാനാണ് വരാപ്പുഴ അതിരൂപത ആസ്ഥാനത്തേക്ക് എത്തിയത് എന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടിക്കാഴ്ചയിൽ മണിപ്പൂർ സംഭവങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസയം, മാർപ്പാപ്പയുടെ ഇന്ത്യൻ പര്യടനം വൈകിയേക്കാം എന്ന് സൂചനയും സരേഷ് ഗോപി . വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. മാർപ്പാപ്പ ഇന്ത്യയിലെത്തിയാൽ കേരള സന്ദർശനം ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.












Click it and Unblock the Notifications