'യാത്രയ്ക്ക് ബിസിനസ് ക്ലാസ് ഫീല്‍, പ്രധാനമന്ത്രിക്ക് നന്ദി'; ആദ്യ വന്ദേഭാരത് യാത്രയില്‍ വിവേക് ഗോപന്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്ര അനുഭവം പങ്കുവച്ച് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍. തനിക്ക് ഇത് വ്യത്യസ്തമായ അനുഭവമാണെന്ന് വിവേക് ഗോപന്‍ പറഞ്ഞു. കേരളത്തിനകത്ത് കൂടുതലും കാറിലാണ് യാത്ര ചെയ്യാറുള്ളത്. ഇന്നത്തെ കാലത്തെ ട്രാഫിക്കും റോഡുകളുടെ സ്ഥിതിയും വളരെ കഷ്ടമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് എത്തണമെങ്കില്‍ വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇനി വിമാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ അയ്യായിരം രൂപയുടെ അടുത്താവും അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇത് ഭയങ്കര ഡിഫ്രണ്ട് ആണ്. കുറഞ്ഞ നിമിഷത്തില്‍ നമുക്ക് കേരളം മൊത്തം കവര്‍ ചെയ്യാന്‍ കഴിയുന്ന ട്രെയിന്‍ യാത്ര വിശ്വസിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ ഒരുപാട് സന്തോഷം.

ഈ ഒരു സംവിധാനങ്ങളും കാര്യങ്ങളും തുടര്‍ന്നും ഈ പറഞ്ഞപോലെ ഇനി അങ്ങോട്ടുള്ള കാലങ്ങളില്‍ ഉണ്ടാകട്ടെ. കുറച്ച് കാലം കഴിയുമ്പോഴേക്കും ഇതിന്റെ പ്രയോരിറ്റി കുറയാതിരിക്കട്ടെ. ഏറ്റവും കൂടുതല്‍ പ്രയോരിറ്റി വന്ദേഭാരത് എക്‌സ്പ്രസിന് നല്‍കണമെന്നും വിവേക് ഗോപന്‍ പറഞ്ഞു. വിമാനത്തിലെ ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഫീലാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുള്ള കാലത്തും ഈ ഒരു ക്ലാസും ഫീലുമൊക്കെ ഉണ്ടാകട്ടെ. ഇത്തരം ട്രെയിനുകള്‍ കുറച്ച് നേരത്തെ വരണമെന്ന് തോന്നിയിട്ടുണ്ട്. കേരളത്തിലേക്ക് ഈ ട്രെയിന്‍ എത്താന്‍ കുറച്ച് വൈകിയിട്ടുണ്ടെന്ന് തോന്നി. എന്നാലും വളരെ സന്തോഷം. നരേന്ദ്ര മോദിയുടെ ഈ പദ്ധതിയില്‍ അദ്ദേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു. ഇത് ഓരോ സാധാരണക്കാരനായ പൗരനും ഉപകാരപ്പെടട്ടേ എന്നും വിവേക് ഗോപന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി വിവേക് ഗോപന്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ബി ജെ പി ബന്ധം പരസ്യമാക്കിത്. സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയും പിന്നാലെ വന്നിരുന്നു. അധികം വൈകാതെ ചവറ മണ്ഡലത്തില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയുമായി.
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന്റെ യാത്രാ ചരിത്രത്തില്‍ ഒരു നാഴികകല്ലായിരുന്നെന്ന് ഗായകന്‍ അനൂപ് ശങ്കര്‍. നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ എത്രത്തോളം മുന്നേറുന്നു എന്നതിന്റെ അഭിമാനകരമായ മുഹൂര്‍ത്തം കൂടിയാണിത്. ആദ്യത്തെ വന്ദേഭാരത് യാത്രയാണ്. ഇന്ത്യയിലെ മറ്റ് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ല, ആദ്യമായിട്ടാണ് യാത്ര ചെയ്യുന്നതെന്ന് അനൂപ് ശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications