'രമയ്ക്ക് കരുത്തേകാന്‍ ഉമ കൂടി വേണമെന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത്'; പിന്തുണച്ച് ജോയ് മാത്യു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജോയ് മാത്യു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെയും ഉമ തോമസിനെയും ഉദ്ധരിച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. രക്ഷസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ്.
വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

രക്തസാക്ഷികളുടെ ഭാര്യമാര്‍
ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാള്‍
പടക്കളത്തില്‍
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാള്‍
യുഡിഎഫിനൊപ്പം
മല്‍സരിച്ചു ജയിച്ചു
തലയുയര്‍ത്തിപിടിച്ച്
നിയമസഭയില്‍ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാന്‍
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !
അതേസമയം, മേയ് 31ന് ആണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വാശിയേറിയ പ്രചാരണ പരിപാടികള്‍ക്കാണ് നേതാക്കള്‍ നേതൃത്വം നല്‍കുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസ് മത്സരിക്കുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഹൃദ്രോഗ വിദഗ്ദന്‍ ഡോ ജോ ജോസഫാണ്. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനാണ് മണ്ഡലത്തല്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
അതേസമയം, ജൂണ്‍ മൂന്നിനാണ് തൃക്കാക്കരയില്‍ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുക. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഞ്ജാപനം പുറത്തിറക്കും. മേയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മേയ് 16 വരെ പത്രിക പിന്‍വലിക്കാം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്റെ കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.












Click it and Unblock the Notifications