കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും സമരം തീരില്ല'; കാരണം.. ഫേസ്ബുക്ക് ലൈവിൽ സമരത്തിനെതിരെ മേജർ രവി

Google Oneindia Malayalam News

ദില്ലി; കേന്ദ്രസർക്കാരുമായുള്ള കർഷക സംഘടന പ്രതിനിധികളുടെ ചർച്ച പരാജയപ്പെട്ടതോടെ രാജ്യതലസ്ഥാനത്ത് കർഷക പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു കർഷകരുമായി സർക്കാർ ചർച്ച നടത്തിയത്. നിയമം പിൻവലിക്കണമെന്ന് കർഷകർ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ രൂപീകരിക്കണമെന്ന സർക്കാർ ആവശ്യവും കർഷകർ തള്ളുകയായിരുന്നു.

അതേസമയം കർഷക പ്രതിഷേധങ്ങൾവെറും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മേജർ രവിയുടെ വാക്കുകളിലേക്ക്

രാഷ്ട്രീയ അജണ്ട ഉണ്ട്

രാഷ്ട്രീയ അജണ്ട ഉണ്ട്

'ഇപ്പോൾ പലരും എന്റെയടുത്ത് ചോദിച്ചു കർഷക സമരം അവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്ന്. അതിനകത്ത് നമ്മുക്ക് എല്ലാവർക്കുമറിയാം. അതിനകത്തൊരു രാഷ്ട്രീയ അജണ്ടയുണ്ട്.
'ഇപ്പോൾ പലരും എന്റെയടുത്ത് ചോദിച്ചു കർഷക സമരം അവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്ന്. അതിനകത്ത് നമ്മുക്ക് എല്ലാവർക്കുമറിയാം. അതിനകത്തൊരു രാഷ്ട്രീയ അജണ്ടയുണ്ട്.

സമരം തീരുമോ?

സമരം തീരുമോ?

പിന്നെ ഈ കോർപറേറ്റുകൾ പൈസ നമുക്ക് തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്നത് എവിടെയൊ ഞാൻ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ സമരം തീർക്കാൻ പറ്റുമോ?

അഭിമാനമാണ്

അഭിമാനമാണ്

പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല. കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്. ഉത്തരേന്ത്യയിൽ അവിടെ കർഷക വൃത്തിയെന്ന് പറഞ്ഞാൽ നമ്മൾ ഗൾഫിൽ പോയി പണം ഉണ്ടാക്കുന്നത് പോലുള്ളൊരു ഗർവാണ്.
പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കർഷകനാണ് എന്നു പറയുന്നത് ഉയർന്ന അഭിമാനമാണ്.

ഗുണം ചെയ്യുന്ന നിയമം

ഗുണം ചെയ്യുന്ന നിയമം

കർഷക നിയമം പൂർണമായും അവർക്ക് ഗുണം ചെയ്യുന്ന നിയമമാണ്.
നിയമം എന്താണെന്ന് വെച്ചാൽ കർഷകന് ഒരു നിശ്ചിത തുക കൃഷി തുടങ്ങുന്നതിന് മുൻപ് ഉറപ്പിക്കും. അതു കർഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കും. വിളവെടുക്കുമ്പോൾ ഒരു പക്ഷേ 25 രൂപ ആയാലും നിങ്ങൾക്ക് അത് കിട്ടില്ല. 20 രൂപയെ കിട്ടുകയുള്ളൂ.

ഉത്തരവാദി ആയിരിക്കുമോയെന്ന്

ഉത്തരവാദി ആയിരിക്കുമോയെന്ന്

അതേസമയം മാർക്കറ്റ് വില ഉള്ളിക്ക്
10 രൂപയാണെങ്കിലും കർഷകന് 20 രൂപ കിട്ടും.അതേസമയം ഈ തുക നൽകാൻ കോർപ്പറേറ്റുകൾപൂർണ ഉത്തരവാദി ആയിരക്കുമോയെന്ന് നിയമത്തിലില്ലെന്നതാണ് ഉയരുന്ന ചർച്ച. അത് എഴുതി ചേർത്താൽ പ്രശ്നം പരിഹരിക്കാം.

കർഷകർക്ക് ഉതകുന്ന ബിൽ

കർഷകർക്ക് ഉതകുന്ന ബിൽ

കർഷകർക്ക് ഉതകുന്ന ബില്ലാണ്. പൈസ ഇറക്കിയാൽ 100 ശതമനവും തിരിച്ചുകിട്ടും.അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ വികാരഭരിതമാകേണ്ട ആവശ്യമില്ലെന്നും കർഷക സമരത്തെകുറിച്ച് മേജർ രവി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ആർക്കെന്നും മേജർ രവി വീഡിയോയിൽ പറഞ്ഞു.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam
സമുദായത്തിന് ഉതകുന്ന വ്യക്തികൾ

സമുദായത്തിന് ഉതകുന്ന വ്യക്തികൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വിളിപ്പാട് അകലെയുള്ള വ്യക്തിക്കാണ് വോട്ട് ചെയ്യേണ്ടത്, അവിടെ രാഷ്ട്രീയം നോക്കേണ്ടതില്ല .രാഷ്ട്രീയം നോക്കേണ്ടത് നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ്. സമുദായത്തിന് ഉതകുന്ന വ്യക്തികളെ വോട്ട് ചെയ്ത് വിടണമെന്നും വീഡിയോയിൽ മേജർ രവി പറഞ്ഞു.

‘മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ‘മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?';'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ

കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനംകപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം

കേന്ദ്രമന്ത്രിയുടെ ചായ കുടിക്കാതെ കർഷകർ, 'ജിലേബി കഴിക്കാൻ ഞങ്ങളുടെ സമരഭൂമിയിലേക്ക് വരൂ'കേന്ദ്രമന്ത്രിയുടെ ചായ കുടിക്കാതെ കർഷകർ, 'ജിലേബി കഴിക്കാൻ ഞങ്ങളുടെ സമരഭൂമിയിലേക്ക് വരൂ'

English summary
actor and director Major ravi about farmers and farmers law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X