• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്കാരൻ, രാജീവിനൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും സ്റ്റേജിൽ കാണാം; ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി മേജർ രവി

കൊച്ചി: മലയാള സിനിമയില്‍ പട്ടാള സിനിമകള്‍കൊണ്ട് വിസ്മയം തീര്‍ത്തസ സംവിധായകനാണ് മേജര്‍ രവി. ശ്രദ്ധിക്കപ്പെടുന്ന മറ്റ് പല പ്രധാന വേഷങ്ങളും ചെയ്തും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തലമുറ മാറ്റം? സതീശൻ വേണ്ടെന്ന് ഒരുവിഭാഗം ..നിർണായക തിരുമാനം ഇന്ന്യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തലമുറ മാറ്റം? സതീശൻ വേണ്ടെന്ന് ഒരുവിഭാഗം ..നിർണായക തിരുമാനം ഇന്ന്

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

കൂടാതെ പൊതുസമൂഹത്തെ വിഷയങ്ങളില്‍ എപ്പോഴും പ്രതികരിക്കുന്ന വ്യക്തിത്വം കൂടിയാണ് മേജര്‍ രവി. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഏതെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ എ്‌പ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹം സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മേജര്‍രവി

മേജര്‍രവി

ബിജെപിയോട് രാഷ്ട്രീയ ചായ്വ് പുലര്‍ത്തുന്ന താരമാണ് മേജര്‍ രവിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതാക്കള്‍ക്കെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു അന്ന് മേജര്‍ രവി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കോണ്‍ഗ്രസ് പരിപാടിയില്‍

കോണ്‍ഗ്രസ് പരിപാടിയില്‍

ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് താരം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത്. തൃപ്പൂണിത്തുറയില്‍ എത്തിയ കേരള യാത്രയിലാണ് മേജര്‍ രവി പങ്കെടുത്തത്. ഇതിന് പിന്നാലെ താരം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന പ്രചരണം ശക്തമായിരുന്നു.

പി രാജീവിന്റെ വേദിയില്‍

പി രാജീവിന്റെ വേദിയില്‍

2019ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു മേജര്‍ രവി എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിന് വേണ്ടി വോട്ട് ചോദിച്ച് വേദിയില്‍ എത്തിയത്. പരിപാടിയില്‍ രാജീവിന് വേണ്ടി വോട്ട് ചോദിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാജ്യസഭ എംപിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുതന്ന വ്യക്തിയാണെന്നും മികച്ച ഭൂരിപക്ഷത്തില്‍ ലോക്‌സഭയില്‍ എത്തണമെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

രാജീവ് തനിക്ക് സഹോദരനെ പോലെ

രാജീവ് തനിക്ക് സഹോദരനെ പോലെ

എന്നാല്‍ രാജീവ് തനിക്ക് സഹോദരനെ പോലെയാണ്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ട്. അദ്ദേഹം രാജ്യസഭ അംഗമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ഫോളോ ചെയ്തിട്ടുണ്ട്. പല രാജ്യസഭാ എംപിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം പോകുന്നവരാണ്. എന്നാല്‍ രാജീവ് അങ്ങനെയല്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

മേജര്‍ രവിയുടെ രാഷ്ട്രീയമെന്ത്

മേജര്‍ രവിയുടെ രാഷ്ട്രീയമെന്ത്

ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ മേജര്‍ രവിയുടെ രാഷ്ട്രീയം അവതാരകന്‍ ചോദിച്ചത്. എന്നാല്‍ മേജര്‍ രവിയുടെ മറുപടി ഇങ്ങനെയായിരുന്നു. രാഷ്ട്രത്തെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ രാഷ്ട്രീയമെന്ന് മേജര്‍ രവി പറയുന്നു. തന്നെ ബിജെപിക്കൊപ്പവും മാര്‍ക്കിസ്റ്റുകാര്‍ക്കൊപ്പവും കോണ്‍ഗ്രസുകാര്‍ക്കൊപ്പവും കാണാന്‍ സാധിക്കും. അതിന് കാരണം തനിക്കുള്ള സൗഹൃദമാണെന്ന് താരം പറയുന്നു.

രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം

രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം

നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പവും രാജ്യത്തെ ദ്രോഹിക്കുന്നവര്‍ക്കെതിരെയുമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. മേജര്‍ രവി അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന താത്വിക അവലോകനം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് അദ്ദേഹം ഈ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചത്. സിനിമയുടെ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ കഥാപാത്രം

ചിത്രത്തിലെ കഥാപാത്രം

പുതിയ സിനിമയില്‍ താന്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് തന്റെ കഥാപാത്രം. ആദ്യമേ തന്നെ ചിത്രത്തിന്റെ സംവിധായകനോട് പലരും ചോദിച്ചിരുന്നു ഇങ്ങേരെ അഭിനയിപ്പിച്ചാല്‍ ശരിയാകുമോ എന്ന്, മസിലും പിടിച്ച് നടക്കുന്ന മേജര്‍ രവിയെയാിരിക്കും എല്ലാവരും കണ്ടിട്ടുണ്ടാകുക.

റിസ്‌ക് എടുത്തു

റിസ്‌ക് എടുത്തു

എന്നാല്‍ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ആ റിസ്‌ക് എടുത്തു. ആദ്യമായി ലൂസ് ഖദറിട്ട് താരം എത്തുന്ന ചിത്രമാണിത്. പോസ്റ്റര്‍ കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായി ഇത് താന്‍ തന്നെയാണോ ചെയ്തത്െന്ന് തോന്നിപ്പോയെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രത്തെ കുറിച്ച് പറഞ്ഞാല്‍

രാഷ്ട്രത്തെ കുറിച്ച് പറഞ്ഞാല്‍

എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രത്തെ സ്‌നേഹിക്കുന്ന ആര്‍ക്ക് വേണ്ടിയും ജീവന്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. രാഷ്ട്രത്തെ കുറിച്ച് ബിജെപി പറഞ്ഞാലും കോണ്‍ഗ്രസ് പറഞ്ഞാലും കമ്മ്യൂണിസ്റ്റ് പറഞ്ഞാലും ഞാന്‍ അതിനെ എതിര്‍ക്കും. എന്റെ രാഷ്ട്രത്തെ കുറ്റം പറയുന്നതും രാഷ്ട്രത്തെ എതിര്‍ക്കുന്നവനും ആണെങ്കില്‍ ഞാന്‍ അതുപോലെ ഞാന്‍ എതിര്‍ക്കും. അതാണ് എന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കാറുണ്ട്

സംസാരിക്കാറുണ്ട്

എനിക്ക് ഇഷ്ടമുള്ള കമ്മ്യൂണിസ്റ്റ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കാറുണ്ട്. ഇത്തവണ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വേണ്ടി സംസാരിക്കാന്‍ പോകാന്‍ സാധിച്ചില്ല. കാരണം അവരുടെ എതിര്‍ സ്ഥാനാര്‍ത്ഥി പി രാജീവായിരുന്നു. അവിടെ ഞാന്‍ എ്ന്താണ് സംസാരിക്കുക. അവിടെ എന്റെ സുഹൃത്തിനെ ഡിഫര്‍ ചെയ്യേണ്ടിവരുമെന്ന് മേജര്‍ രവി വ്യക്തമാക്കുന്നു.

'പ്രിയപ്പെട്ട സൂര്യചേച്ചി'; മണിക്കുട്ടൻ ആരാധകരുടെ തുറന്ന കത്ത് വൈറലാകുന്നു'പ്രിയപ്പെട്ട സൂര്യചേച്ചി'; മണിക്കുട്ടൻ ആരാധകരുടെ തുറന്ന കത്ത് വൈറലാകുന്നു

സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകുംസിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Actor Devan against Prithviraj sukumaran | Oneindia Malayalam
  പി ജയരാജൻ
  Know all about
  പി ജയരാജൻ

  English summary
  Actor and director Major Ravi Talks About his politics, Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X