• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എതിരാളികളുടെ പേടി സ്വപ്നം, ഒറ്റയ്ക്ക് നേരിടുന്ന ചങ്കുറപ്പ്; കെ സുധാകരൻ നട്ടെല്ലുള്ള ആൺകുട്ടിയാണെന്ന് പണ്ഡിറ്റ്

തിരുവനന്തപുരം: നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പണ്ഡിറ്റിന്റെ അഭിന്ദനം. നട്ടെല്ലുള്ള ഒരു ആണ്‍കുട്ടിയാണ് കെ സുധാകരന്‍ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനന്ദനം അറിയിച്ചത്. കെ സുധാകരന്‍ എന്ന നേതാവിന്റെ ചില പ്രത്യേകതകളും പണ്ഡിറ്റ് കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറിപ്പ് വായിക്കാം.

ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍ആ വാശിക്ക് രണ്ട് വിവാഹം കഴിച്ചു, ആദ്യ പ്രണയം; ഭാര്യമാരുടെ കിടിലന്‍ ചോദ്യത്തില്‍ ബഷീര്‍ ബഷി, മറുപടി വൈറല്‍

1

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. പ്രിയ ലീഡര്‍ സുധാകരന്‍ ജിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. നട്ടെല്ലുള്ള ഒരു ആണ്‍കുട്ടിയാണ് ഇദ്ദേഹം .എതിരാളികളുടെ പേടി സ്വപ്നവും, ശത്രുക്കളെ ഒറ്റയ്ക്ക് നേരിടുന്ന ചങ്കുറപ്പും, 'മുള്ളിനെ മുള്ളുകൊണ്ടെടുക്കുക' എന്ന നയവും ഉള്ള കെ സുധാകരന്‍ ജിയെ വേറെ ലെവല്‍ ആക്കുന്നു .

2

ചിലരൊക്കെ ഒതുക്കിയില്ലായിരുന്നു എങ്കില്‍ ഈ സ്ഥാനമാനങ്ങളൊക്കെ ഒരുപാട് കാലം മുന്‍പേ ഇദ്ദേഹത്തിന് കിട്ടുമായിരുന്നു എന്നാണു ഞാന്‍ ചിന്തിക്കുന്നത്. ഏതായാലും ഇനിയെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികള്‍ ഒക്കെ അവസാനിപ്പിക്കുകയും , ഘടക കക്ഷികളുടെ വല്യേട്ടന്‍ മനോഭാവത്തെ ഓവറായി പ്രോത്സാഹിപ്പിക്കാതെ അവരെ നിലക്ക് നിറുത്തും എന്നും കരുതുന്നു.

3

ഭാരിച്ച ഉത്തരവാദിത്തത്തോടെ തുടക്കമിടുന്ന ഇദ്ദേഹത്തിനായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സപ്പോര്‍ട്ടേഴ്സ് സംസാരിച്ചിരുന്നു. ഇത് ആ സൈബര്‍ വാരിയേഴ്‌സിന്റെ വിജയമാണ്..പുതിയ കര്‍മ്മ പദത്തില്‍ തിളങ്ങും എന്ന് പ്രതീക്ഷിക്കുന്നു. all the best.

4

അതേസമയം, ഏറെ ആകാക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് കോണ്‍ഗ്രസ് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു കെ സുധാകരന്റേത്. നിര്‍ണായക ദൗത്യമാണ് ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ എല്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന പ്രതാപം തിരികെകൊണ്ടുവരുകയെന്ന വലിയ ദൗത്യമാണ് സുധാകരനെ തേടിയെത്തിയിരിക്കുന്നത്.

നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍നാല്‍പ്പാടി വാസു മുതല്‍ ചെത്തുകാരന്‍റെ മകന്‍ വരെ: എന്നും വിവാദങ്ങളുടെ തോഴനായ കെ സുധാകരന്‍

എ ഗ്രൂപ്പിനെ അടിച്ചൊതുക്കി വിശാല ഐ ഗ്രൂപ്പിന്റെ സമഗ്ര വിജയം! ഉമ്മൻ ചാണ്ടി മാത്രമല്ല, ചെന്നിത്തലയും അപ്രസക്തംഎ ഗ്രൂപ്പിനെ അടിച്ചൊതുക്കി വിശാല ഐ ഗ്രൂപ്പിന്റെ സമഗ്ര വിജയം! ഉമ്മൻ ചാണ്ടി മാത്രമല്ല, ചെന്നിത്തലയും അപ്രസക്തം

cmsvideo
  Mullappally Ramachandran To quit as KPCC President | Oneindia Malayalam

  രാഹുലിനോട് മുട്ടിയത് 2 തവണ, രണ്ടിലും തോറ്റത് കോണ്‍ഗ്രസിലെ 2 പേര്‍, മൂന്നാമത്തെ മാറ്റം ഡിസിസികളില്‍?രാഹുലിനോട് മുട്ടിയത് 2 തവണ, രണ്ടിലും തോറ്റത് കോണ്‍ഗ്രസിലെ 2 പേര്‍, മൂന്നാമത്തെ മാറ്റം ഡിസിസികളില്‍?

  ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

  English summary
  Actor and director Santhosh Pandit congratulates appointed KPCC president K Sudhakaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X