പെട്രോള്‍- ഡീസല്‍ വില കുറയും; പുതിയ സമര മാര്‍ഗവുമായി സന്തോഷ് പണ്ഡിറ്റ്, പോസ്റ്റ് വൈറല്‍
കൊച്ചി: എറണാകുളത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. ജോജുവിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു പ്രശ്‌നമുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.
എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചില്ലെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോര്‍ജ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. പെട്രോള്‍ ഡീസല്‍ വില കുറയാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട സമരമാര്‍ഗത്തെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എറണാകുളത്തെ ഒരു മണിക്കൂര്‍ വഴിതടയല്‍ സമരത്തെ പലരും വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടു . കേരളത്തില്‍ ആദ്യം ആയിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സമരം നടത്തി 'വഴി തടയുന്നതു ' എന്നു തോന്നും വാര്‍ത്തകള്‍ കാണുമ്പോള്‍ . കേരളത്തില്‍ ഇതിനു മുമ്പും എത്ര ബന്ദും , ഹര്‍ത്താലും ,മറ്റു വിവിധ തരത്തിലുള്ള സമരങ്ങള്‍ നടന്നിട്ടിട്ടുണ്ടല്ലോ.

അപ്പോഴൊക്കെയും ജനങ്ങള്‍ കഷ്ടപെട്ടിട്ടും ഉണ്ട് . പെട്രോളിന് വില കൂടിയെന്നും പറഞ്ഞു എത്രയോ പാര്‍ട്ടിക്കാര്‍ ഇതിനു മുമ്പും ഹര്‍ത്താലും , ബന്ദും വെച്ചപ്പോഴും കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടിയിട്ടില്ലേ ? ഒരു സെലിബ്രേറ്റി വന്നാല്‍ ,ഒരു സിനിമാ താരം വന്നാല്‍ , ചില രാഷ്ട്രീയ നേതാക്കള്‍ വന്നാല്‍ , മത പരമായ ഘോഷയാത്രകള്‍ നടക്കുമ്പോള്‍ എത്ര മണിക്കൂര്‍ റോഡ് ബ്ലോക്ക് ആക്കാറുണ്ട്...

അപ്പോഴൊന്നും ആര്‍ക്കും ആംബുലന്‍സില്ല...രോഗികളില്ല.. സമയത്തിന് ഒരു വിലയുമില്ല. റോഡ് ഉപരോധിക്കാന്‍ അവകാശമുള്ളതു പോലെ തന്നെ പൗരന് യാത്ര ചെയ്യാനുള്ള മൗലിക അവകാശവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതിനാല്‍ ഹര്‍ത്താല്‍ , ബന്ത് , റോഡ് വഴി തടയല്‍ അടക്കം ഉള്ള പഴയ സമര രീതികള്‍ ഇനിയും തുടരണോ എന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കുന്നതും നല്ലതാണ് . ( ഇന്ധന വിലവര്‍ദ്ധനവിനെതിരെ റോഡിലല്ലാതെ ആകാശത്ത് സമരം നടത്താന്‍ പറ്റുമോ..? എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )

(വാല്‍കഷ്ണം ... പെട്രോള്‍, ഡീസല്‍ വില കൂടിയതിനു ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അവര്‍ തെരഞ്ഞെടുക്കേണ്ട സമര മാര്‍ഗം .. ഇനി വില കുറയുന്നത് വരെ സ്വന്തംവീട്ടിലെ വണ്ടി പുറത്തേക്കു എടുക്കില്ല എന്ന് ശപഥം ചെയ്യുക .അങ്ങനെ എങ്കില്‍ ഇതിലൂടെ നികുതി ഉണ്ടാക്കുന്ന കേന്ദ്രവും , സംസ്ഥാനവും അവരുടെ നികുതി കുറയ്ക്കും, വില കുറയും. ജിഎസ്ടിയില്‍ വന്നാല്‍ വില കുറക്കാം . പക്ഷെ കേരളം അടക്കം ചിലര്‍ സമ്മതിക്കുന്നില്ല .

ഇന്ധന വിലയില്‍ നല്ലൊരു ഭാഗവും കേന്ദ്രത്തിനും , സംസ്ഥാനത്തിനും കിട്ടുന്നു . അവര്‍ അതൊക്കെ എടുത്തിട്ടാണ് ഇവിടെ ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്പളം കൊടുക്കുന്നത്. ഇനി കേന്ദ്ര നികുതി കുറച്ചില്ലെങ്കില്‍ , കേരളത്തിനും നികുതി കുറച്ചാല്‍ ഇന്ധന വില കുറയും . പക്ഷെ അങ്ങനെ ഒരു സംസ്ഥാന സര്‍ക്കാരും ചിന്തിക്കില്ല.
Recommended Video

സ്വന്തം വീട്ടിലെ വണ്ടി പരമാവധി ഉപയോഗിക്കാതെ ബസ്സില്‍ യാത്ര ചെയ്തും , അല്ലെങ്കില്‍ അടുത്ത സ്ഥലത്തേക്ക് നടന്നു പോയി ഇന്ധന വിലക്ക് എതിരെ പ്രതിഷേധിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇലക്ട്രിക് കാര്‍ , ടു വീലര്‍ വാങ്ങിക്കുക . കോടികള്‍ പ്രതിഫലം പറ്റുന്ന, കോടികളുടെ വലിയ വാഹനങ്ങള്‍ ഉള്ള സിനിമാക്കാര്‍ക്കും , വലിയ പണക്കാര്‍ക്കും വില വര്‍ദ്ധനവ് ഒരു പ്രശനം ആകില്ല .ഏതായാലും ബസ്, ഓട്ടോറിക്ഷ , ടാക്‌സി ചാര്‍ജ് ഉടനെ വര്‍ധിപ്പിക്കേണ്ടി വരും എന്ന് തോന്നുന്നു .)












Click it and Unblock the Notifications